മയക്കുമരുന്നുമായി നീലേശ്വരം, കൊട്രച്ചാല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: നീലേശ്വരം, കൊട്രച്ചാലില്‍ മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കൊട്രച്ചാലിലെ എ കെ അനുരാഗി (22)നെയാണ് നീലേശ്വരം, റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ വൈശാഖും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്നു 3.58 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം എം പ്രസാദ്, കെ വി പ്രജിത്ത് കുമാര്‍, സി ഇ ഒ മാരായ കെ ദിനൂപ്, സുധീര്‍ പാറമ്മല്‍, എ കെ നസറുദ്ദീന്‍, പി ശൈലേഷ് കുമാര്‍, പി ഷമ്മ്യ, ഡ്രൈവര്‍ പി രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page