ആദ്യ ഗാനം യേശുദാസിന്റെ പിതാവിനൊപ്പം ; പിന്നണിഗായികയും നടിയും ഡബ്ബിങ് ആർടിസ്റ്റുമായ സി.എസ്. രാധാദേവി അന്തരിച്ചു

തിരുവനന്തപുരം: ആദ്യകാല ആകാശവാണി കലാകാരിയും പിന്നണി ഗായികയും നടിയുമായ സി.എസ്. രാധാദേവി (94) അന്തരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് അന്ത്യം.
സിനിമ, നാടക നടി, ഡബ്ബിങ് ആർടിസ്ററ് എന്നീ നിലകളിൽ ശ്രദ്ധേയയായി.
രാജ്യത്ത് ജീവിച്ചിരിക്കുന്ന പിന്നണി ഗായികരിൽ ഏറ്റവും പ്രായംകൂടിയ വ്യക്തിയായിരുന്നു. 1950ൽ നല്ലതങ്ക എന്ന ചിത്രത്തിൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫുമൊത്താണ് ആദ്യ ഗാനം പാടിയത്. പിന്നീട് യേശുദാസിനൊപ്പവും പാടി.
1984ൽ തിക്കുറിശി നായകനായ സ്ത്രീ എന്ന സിനിമയിൽ രണ്ടാം നായികയായിരുന്നു. ആകാശവാണിയിൽ 60 വർഷത്തോളം പ്രവർത്തിച്ചു. സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം, സിനിമയ്ക്കു നൽകിയ സമഗ്രസംഭാവനയ്ക്കു സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page