15കാരിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ച് ഉപദ്രവിച്ചു; കാഞ്ഞങ്ങാട്ട് അധ്യാപകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: സ്റ്റാഫ് റൂമില്‍ മറ്റാരും ഇല്ലാത്ത സമയത്ത് 15കാരിയെ വിളിച്ചുവരുത്തി ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതിയില്‍ അധ്യാപകനെ പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. കണ്ണൂര്‍, മട്ടന്നൂര്‍ സ്വദേശിയും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ അധ്യാപകനുമായ 51കാരന്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിയെ ബലപ്പെടുത്തുന്ന പല കാര്യങ്ങളും മൊബൈല്‍ ഫോണില്‍ നിന്നും പൊലീസ് കണ്ടെത്തിയതായാണ് സൂചന. 2024 നവംബര്‍ മാസത്തില്‍ നടന്ന സംഭവം കൗണ്‍സിലിംഗിലാണ് പുറത്തായത്. വീഡിയോകള്‍ കാണിച്ച ശേഷമായിരുന്നു പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നും സൂചനയുണ്ട്.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മറ്റൊരു സ്‌കൂളിലെ 13കാരിയുടെ പരാതി പ്രകാരവും പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപത്തെ ഒരാളുടെ പേരിലാണ് കേസെടുത്തത്. പ്രതി പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണെന്നും പറയുന്നു. മറ്റൊരു സംഭവത്തില്‍ 41കാരനെതിരെ രാജപുരം പൊലീസ് കേസെടുത്തു. 15കാരനായ കുട്ടിക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page