നീലേശ്വരത്തെ മുതിർന്ന സിപിഎം നേതാവ് പൊള്ളയില്‍ അമ്പാടി അന്തരിച്ചു

കാസര്‍കോട്: ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാവ് പൊള്ളയില്‍ അമ്പാടി അന്തരിച്ചു. 96 വയസായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയാണ് അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 3.30 വരെ സിപിഎം നീലേശ്വരം ഏരിയ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം വൈകിട്ട് 4 മണിക്ക് ചാത്തമത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.
1957 ല്‍ ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ നീലേശ്വരം ദ്വയാംഗ മണ്ഡലത്തില്‍ ഇ.എം.എസ്
നമ്പൂതിരിപ്പാടും കല്ലളന്‍ വൈദ്യരും മത്സരിച്ച തിരഞ്ഞെടുപ്പിലും സജീവമായി തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനായി അമ്പാടി രംഗത്തുണ്ടായിരുന്നു. ഭാര്യ: പരേതയായ നാരായണി. മക്കള്‍: വസന്ത, ശാന്ത, തങ്കമണി, രവീന്ദ്രന്‍, പ്രമീള, പ്രമോദ്. മരുമക്കള്‍: കെ ഭാസ്‌കരന്‍ (റിട്ട. അധ്യാപകന്‍), രാമചന്ദ്രന്‍, കരുണാകരന്‍, വിജയശ്രീ, പരേതയായ സിതാര. സഹോദരങ്ങള്‍: നാരായണി, ജാനകി, പരേതരായ കുഞ്ഞിരാമന്‍, രാഘവന്‍, അമ്പു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page