വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല; രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് പട്ടം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.രക്ത സമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലായിട്ടില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ച 11 മണിക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീവ്രപരിചരണ വിഭാഗത്തിലുള്ള വിഎസിനെ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാന്‍ ശ്രമം ഡോക്ടര്‍മാര്‍ തുടരുകയാണ്. ഒരാഴ്ച മുമ്പാണ് …

ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ച ചിക്കന്‍സ്റ്റാള്‍ ഉടമ അറസ്റ്റില്‍

കാസര്‍കോട്: ഇറച്ചി വാങ്ങാന്‍ എത്തിയ ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ച ചിക്കന്‍ സ്റ്റാള്‍ ഉടമ അറസ്റ്റില്‍. കളത്തൂര്‍, ചെക്ക്‌പോസ്റ്റിനു സമീപത്തെ ചിക്കന്‍ സ്റ്റാള്‍ ഉടമയായ മൊയ്തീ(65)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മൊയ്തുവിന്റെ ചിക്കന്‍ സ്റ്റാളില്‍ കോഴി ഇറച്ചി വാങ്ങാനെത്തിയതായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി. ഈ സമയത്ത് മൊയ്തീന്‍ കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. അറസ്റ്റിലായ മൊയ്തീനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

ബൈക്കിന്റെ ടാങ്കില്‍ ഭാര്യയെ കിടത്തി യുവാവിന്റെ സാഹസിക യാത്ര; വിഡിയോ പ്രചരിച്ചതിന് പിന്നാലെ എട്ടിന്റെ പണി

ലഖ്‌നൗ: ബൈക്കിന്റെ ടാങ്കില്‍ ഭാര്യയെ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഒരുവഴിയാത്രക്കാരന്‍ ഇത് മൊബൈലില്‍ ചിത്രികരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടതോടെ വിഡിയോ വൈറലായി. ഇയാള്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ യുവതി ഇത് ചോദ്യം ചെയ്യുന്നുണ്ട്. ഹെല്‍മെറ്റ് ഇല്ലാതെയാണ് ആഗ്ര-കാണ്‍പൂര്‍ ദേശീയ പാതയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ച് യാത്ര നടത്തിയത്. അപകടകരമായി ബൈക്ക് ഓടിക്കുന്നതിനെ വിഡിയോ പകര്‍ത്തിയ ആള്‍ ചോദ്യം ചെയ്തപ്പോള്‍ സ്വന്തം കാര്യം നോക്കിയാല്‍ മതിയെന്നായിരുന്നു യുവാവിന്റെയും യുവതിയുടെയും പ്രതികരണം. …

കാസര്‍കോട് ലയണ്‍സ് ഭാരവാഹികള്‍ സ്ഥാനമേറ്റു

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ സംസ്ഥാന അധ്യക്ഷനും ഏരിയ ലീഡറുമായ എ.വി വാമനകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി. വേണുഗോപാല്‍, സോണ്‍ ചെയര്‍പേര്‍സന്‍ രാജീവന്‍, ഡോ. രാഘവേന്ദ്ര, രാജേന്ദ്ര കുണ്ടാര്‍, അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍, ദാമോദരന്‍ എ. പ്രസംഗിച്ചു. ഭാരവാഹികളായി ബി കുഞ്ഞിക്കണ്ണന്‍ (പ്രസി.), പ്രേംജിത് എ (സെക്ര.), പ്രസീഷ് കുമാര്‍ എം(ട്രഷ.) എന്നിവരും മറ്റ് ഭാരവാഹികളും സ്ഥാനമേറ്റു.

വിന്നേഴ്‌സ് ബേഡകത്തിന്റെ നേതൃത്വത്തില്‍ നീന്തല്‍ പരിശീലനം

ബേഡകം: വിന്നേഴ്‌സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബിന്റ നേതൃത്വത്തില്‍ വര്‍ഷങ്ങളായി നടത്തിവരാറുള്ള നീന്തല്‍ പരിശീലനം ആരംഭിച്ചു. ബേഡഡുക്ക പഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ എം തമ്പാന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ആര്‍ കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി അജിത് ബേഡകം, ഭരണസമിതി അംഗങ്ങളും മെമ്പര്‍മാരും നാട്ടുകാരും പങ്കെടുത്തു. പരിശീലകരായ കുഞ്ഞികൃഷ്ണന്‍ കോളിക്കര, ആര്‍ കുഞ്ഞിക്കണ്ണന്‍, ഗിരി മരുതളം, വിനോദ് ബേഡകം, അരുണ്‍ സോളാര്‍ കുടാതെ പെണ്‍കുട്ടികള്‍ക്കുള്ള പരിശീലനം റിത കൃഷ്ണ കോളിക്കര എന്നിവര്‍ നേതൃത്വം നല്‍കി. ബേഡകത്തെ …

കേന്ദ്രസര്‍ക്കാര്‍ ജനക്ഷേമ പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു; ബി.ജെ.പി. പ്രതിഷേധ ധര്‍ണ നടത്തി

കാസര്‍കോട്: കേന്ദ്ര സര്‍ക്കാറിന്റ ജനക്ഷേമ വികസന പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി. ജനപ്രതിനിധികള്‍ പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന വ്യാപകമായി നടന്ന ധര്‍ണയുടെ ഭാഗമായിരുന്നു ഇത്. ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസി.എന്‍.ബല്‍രാജ്, സെക്രട്ടറി പ്രമീള മജല്‍, അഡ്വ.രാജഗോപാലന്‍, സവിത, എം. സജ്ജീവഷെട്ടി, എ.വേലായുധന്‍, പി.രമേശ്, വീണ, എം. ജനനി, സതീശ് ചന്ദ്ര ഭണ്ഡാരി, വി.രവീന്ദ്രന്‍ പ്രസംഗിച്ചു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന് നമ്പറില്ലാത്ത കാര്‍; ഉള്ളില്‍ വാക്കിടോക്കി, അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേരെ പൊലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതില്‍ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസല്‍, അബ്ദുള്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10.15 ന് വെങ്ങാലിപ്പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് വെസ്റ്റ് ഹില്‍ ചുങ്കത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. വാഹനത്തില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. വാഹനവ്യൂഹത്തിനിടയില്‍ കയറിയ ഇവരോട് പൊലീസ് മാറിപ്പോകാന്‍ …

കറന്തക്കാട്ട് പൊലീസിനു നേരെ അക്രമം; അഞ്ചു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പരസ്യ മദ്യപാനം തടയാന്‍ ശ്രമിച്ച എസ്‌ഐയേയും സംഘത്തെയും തടഞ്ഞതായി പരാതി. കാസര്‍കോട് ടൗണ്‍ എസ്.ഐ എന്‍. അന്‍സാറിന്റെ പരാതിയില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു. അഞ്ചു പേരെ അറസ്റ്റു ചെയ്തു. കാസര്‍കോട്, കറന്തക്കാട്ടെ സനത്ത് (45), ചന്ദ്രഹാസ (38), ശിവാജിനഗറിലെ സന്ദീപ് (29), കൂഡ്‌ലുവിലെ സൂര്യദാസ് (36), രാംദാസ് നഗറിലെ ദീപക് (34) തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു.ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കറന്തക്കാട്ട് അടഞ്ഞു കിടക്കുന്ന ഒരു ഹോട്ടലിനു …

ശരീരത്തില്‍ സിറിഞ്ച്, ദമ്പതികള്‍ വാടകവീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം: പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു(36), ഭാര്യ രശ്മി(32) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ്‌ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു.എന്നാല്‍ ഇവരുടെ കിടപ്പുമുറി …

കുമ്പള ബസ് വെയ്റ്റിംഗ് ഷെഡ്ഡിലെ ഫ്‌ളക്‌സില്‍ നിന്നു തന്റെ ചിത്രവും മാറ്റണമെന്നു ഭരണസഖ്യം അംഗവും എസ്ഡിപിഐ പ്രതിനിധിയുമായ അന്‍വര്‍ ആരിക്കാടി

കുമ്പള: കുമ്പളയില്‍ അഴിമതി വിവാദത്തിനിടയാക്കിയ കുമ്പള ബസ് വെയ്റ്റിംഗ് ഷെഡ്ഡിലെ വികസന നായകരുടെ സമൂഹ ഫോട്ടോകളില്‍ നിന്നു തന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നു ഭരണസഖ്യം പങ്കാളിയും എസ്ഡിപിഐ മെമ്പറുമായ അന്‍വര്‍ ആരിക്കാടി ആവശ്യപ്പെട്ടു.ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവുമാണ് തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഭരണ നേതൃത്വത്തെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്യായത്തോടും അഴിമതിയോടും ഒരു വിട്ടുവീഴ്ചക്കും താനോ തന്റെ പാര്‍ട്ടിയോ കൂട്ടുനില്‍ക്കില്ലെന്ന് അദ്ദേഹം അറിയിപ്പില്‍ പറഞ്ഞു. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മാത്രം 10 ലക്ഷത്തോളം രൂപ ചെലവാകുമെന്നും കരാറു കൈമാറിയ …

കൗഫ്മാന്‍ കൗണ്ടി അപകടം: അഞ്ച് മരണം; ഒരാള്‍ അറസ്റ്റില്‍

പി പി ചെറിയാന്‍ കൗഫ്മാന്‍ കൗണ്ടി: ടെക്‌സസിലെ കൗഫ്മാന്‍ കൗണ്ടിയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് 27-കാരനായ അലക്‌സിസ് ഒസ്മാനി ഗൊണ്‍സാലസ്-കമ്പാനിയോണിയെ അറസ്റ്റ് ചെയ്തു.ഡ്രൈവിംഗിനിടെ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഇയാള്‍ ഓടിച്ചിരുന്ന 18-വീലര്‍ വാഹനം അഞ്ച് പേര്‍ സഞ്ചരിച്ചിരുന്ന ഒരു പിക്കപ്പ് ട്രക്കില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ കമ്പാനിയോണിയുടെ ട്രക്ക് മറ്റ് രണ്ട് സെമി ട്രക്കുകളിലേക്ക് ഇടിച്ചുകയറുകയും അതിലൊന്ന് നിയന്ത്രണം വിട്ട് സമീപത്തുണ്ടായിരുന്ന മൂന്ന് പാസഞ്ചര്‍ വാഹനങ്ങളിലേക്ക് ഇടിക്കുകയുമായിരുന്നു.പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന …

ബാരയിലെ വി.നാരായണി അന്തരിച്ചു

കാസര്‍കോട്: മണ്ണാന്‍ വണ്ണാന്‍ സമുദായ സംഘം ജില്ലാ സെക്രട്ടറി ശശിധരന്‍ ബാരയുടെ അമ്മ പൂത്തക്കണ്ടത്തെ വി.നാരായണി (65) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അമ്പുബാര. മക്കള്‍: പ്രഭാകരന്‍, ശശിധരന്‍, പ്രസാദ്, ബിന്ദു.മരുമക്കള്‍: കരുണന്‍ പുത്തിഗെ, അജിത ഉദയമംഗലം, ഷൈനി ചെറുപുഴ. സഹോദരങ്ങള്‍: പരേതനായ അലാമി ഇരിയണ്ണി, പരേതനായ കുഞ്ഞിക്കണ്ണന്‍, കൊറഗന്‍ കൊളത്തൂര്‍, ഭാസ്‌കരന്‍ ഇരിയണ്ണി, ബാലകൃഷ്ണന്‍ അമ്മങ്കോട്, സുശീല പൈക്ക.

റവാഡ ചന്ദ്രശേഖര്‍ പുതിയ ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറെ നിയമിച്ചു. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ ചന്ദ്രശേഖര്‍ 1991 ബാച്ച് ഐപിഎസു കാരനാണ്. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോ സ്‌പെഷല്‍ ഡയരക്ടറാണ്. തിങ്കളാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് റവാഡയെ പുതിയ ഡിജിപിയായി നിയമിക്കാനുള്ള തീരുമാനമുണ്ടായത്. നിലവിലെ മേധാവിഷേയ്ഖ് ദര്‍വേഷ് സാഹേബ് തിങ്കളാഴ്ച വൈകുന്നേരം വിരമിക്കും. പുതിയ നിയമനത്തില്‍ സന്തോഷമുണ്ടെന്നാണ് നിയുക്ത ഡിജിപിയുടെ ആദ്യ പ്രതികരണം. തലശേരി എ.എസ്.പി ആയാണ് റവാഡ കേരള പൊലീസ് സര്‍വീസ് ആരംഭിച്ചത്. ഈ …

pocso

11കാരനെ പീഡിപ്പിച്ചതായി പരാതി; പൊലീസ് പോക്‌സോ കേസെടുത്തതോടെ ഗള്‍ഫുകാരനായ പ്രതി മുങ്ങി

കാസര്‍കോട്: 11 വയസ്സുള്ള ആണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഗള്‍ഫുകാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഈ വിവരമറിഞ്ഞ് പ്രതിയായ പെരുമ്പളയിലെ ഹാരിസ് ഒളിവില്‍ പോയി. ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ പൊലീസ് വിവരം അറിയിച്ചിട്ടുള്ളതായാണ് സൂചന. ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.മറ്റൊരു പരാതിയില്‍ മഞ്ചേശ്വരം പൊലീസും മറ്റൊരു പോക്‌സോ കേസെടുത്തു. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 14കാരിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കടയുടമയായ 60കാരനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് …

സങ്കല്‍പ ലോകമല്ലീയുലകം

അമ്മ എന്നും രാവിലെ എനിക്ക് കാച്ചിയ പാല്‍ തരും. പാല്‍ കുടിക്കാഞ്ഞാല്‍ അമ്മ കരയും. എന്തിനാണ് അമ്മ കരയുന്നത്? അമ്മ പറയുന്നു: എന്നും പാല്‍ കുടിച്ചാല്‍ ഞാന്‍ അച്ഛനോളം വലുതാകുമെന്ന്.പണ്ടൊരു കുട്ടി പറഞ്ഞത്. ഇപ്പോള്‍ നമ്മുടെ അംഗന്‍വാടികളില്‍ അമ്മയല്ല ടീച്ചറാണ് കരയുന്നത്. കുട്ടികള്‍ പാല്‍ കുടിക്കാത്തതുകൊണ്ടല്ല, എങ്ങനെ പാലും മുട്ടയും മുടങ്ങാതെ കൊടുക്കും? മുട്ട ബിരിയാണിയും കൊടുക്കണം. സര്‍ക്കാരിന്റെ പോഷക ബാല്യം പദ്ധതി പ്രകാരമുള്ള നിര്‍ദ്ദേശമാണ്: ശരീരപുഷ്ടിയോടെ ബാല്യം പിന്നിടാം, യൗവനത്തിലേക്ക് പോകാം.കൊതി തോന്നുന്നു. അംഗന്‍വാടി മെനു …

ഭര്‍ത്താക്കന്മാരുടെ ഭരണം, അഴിമതി: സി.പി.എം. കുമ്പള പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് ചൊവ്വാഴ്ച

കാസര്‍കോട്: കുമ്പള പഞ്ചായത്തിലെ അഴിമതി ഭരണത്തിനും ഭര്‍ത്താക്കന്മാരുടെ ഭരണത്തിനുമെതിരെ പഞ്ചായത്ത് ഓഫീസ് മാര്‍ച്ചിനു സി.പി.എം. ലോക്കല്‍ കമ്മിറ്റി ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് മാര്‍ച്ച്. പഞ്ചായത്തു ഭരണനേതൃത്വം തൊട്ടതെല്ലാം അഴിമതിയാവുകയാണെന്നു ലോക്കല്‍ കമ്മിറ്റി അതിശയിച്ചു. ഭര്‍ത്താക്കന്മാരുടെ ഭരണം പഞ്ചായത്തില്‍ ഇനിയും വച്ചുപൊറുപ്പിക്കില്ലെന്നു യോഗം മുന്നറിയിച്ചു. ബസ് വെയ്റ്റിംഗ് ഷെഡ് അഴിമതിക്കൊപ്പം ടോയ്‌ലറ്റ്-വിശ്രമ കേന്ദ്രം- ചായക്കട പീടിക അഴിമതിയും അന്വേഷിക്കണമെന്നും ഉടന്‍ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ടാണ് മാര്‍ച്ച്.

മുസ്ലീം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം സി എച്ച് ഹുസൈനാര്‍ ഉക്രംപാടി അന്തരിച്ചു

കാസര്‍കോട്: മുസ്ലീംലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം തെക്കിലിലെ സി എച്ച് ഹുസൈനാര്‍ ഉക്രംപാടി (63)അന്തരിച്ചു. ചട്ടഞ്ചാല്‍ എം ഐ സി കേന്ദ്രകമ്മിറ്റി അംഗം, ചട്ടഞ്ചാല്‍ അര്‍ബണ്‍ സൊസൈറ്റി ഡയറക്ടര്‍, മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ വൈസ് പ്രസിഡണ്ട്, മുസ്ലീംലീഗ് ചട്ടഞ്ചാല്‍ ടൗണ്‍ കമ്മിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പരേതരായ ചൂത്തറവളപ്പ് മുഹമ്മദ് കുഞ്ഞി ഹാജി- ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: നസീമ. മക്കള്‍: നജാദ്, …

മൊഗ്രാലിലെ കോട്ട മുഹമ്മദ് അന്തരിച്ചു

കുമ്പള: മൊഗ്രാല്‍ കോട്ട ഹൗസിലെ പരേതനായ കോട്ട ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് കോട്ട(63) അന്തരിച്ചു. ആയിഷയാണ് ഉമ്മ. മുസ്ലീംലീഗ് പ്രവര്‍ത്തകനും പഞ്ചായത്തിലെ കരാറുകാരനുമായിരുന്നു.ഭാര്യ:ഫാത്തിമ. മക്കള്‍: ത്വരീഫ്, കാതൂന. മരുമകന്‍: സഹീര്‍ കമ്പാര്‍.സഹോദരങ്ങള്‍:അബ്ദുല്‍ ഖാദര്‍, അബൂബക്കര്‍, ലത്തീഫ്, അബ്ദുള്ള, അബ്ദു, ഖദീജ, ഫാത്തിമ. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി, മുസ്ലിം ലീഗ് ശാഖാ കമ്മിറ്റി അനുശോചിച്ചു.