ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ച ചിക്കന്‍സ്റ്റാള്‍ ഉടമ അറസ്റ്റില്‍

കാസര്‍കോട്: ഇറച്ചി വാങ്ങാന്‍ എത്തിയ ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ച ചിക്കന്‍ സ്റ്റാള്‍ ഉടമ അറസ്റ്റില്‍. കളത്തൂര്‍, ചെക്ക്‌പോസ്റ്റിനു സമീപത്തെ ചിക്കന്‍ സ്റ്റാള്‍ ഉടമയായ മൊയ്തീ(65)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മൊയ്തുവിന്റെ ചിക്കന്‍ സ്റ്റാളില്‍ കോഴി ഇറച്ചി വാങ്ങാനെത്തിയതായിരുന്നു പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി. ഈ സമയത്ത് മൊയ്തീന്‍ കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നുവെന്നാണ് പരാതി. അറസ്റ്റിലായ മൊയ്തീനെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പിക്കാസ് കിട്ടിയാല്‍ അണ്ണാച്ചി രാജനു മുന്നില്‍ ഏത് വാതിലും തുറക്കും; മൊബൈല്‍ ഫോണ്‍ ഉപയോഗിക്കില്ല, പൂച്ചക്കാട്ടെ 45 പവന്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ പ്രതിയുടെ ജീവിതം അടിപൊളി

You cannot copy content of this page