കറന്തക്കാട്ട് പൊലീസിനു നേരെ അക്രമം; അഞ്ചു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പരസ്യ മദ്യപാനം തടയാന്‍ ശ്രമിച്ച എസ്‌ഐയേയും സംഘത്തെയും തടഞ്ഞതായി പരാതി. കാസര്‍കോട് ടൗണ്‍ എസ്.ഐ എന്‍. അന്‍സാറിന്റെ പരാതിയില്‍ 12 പേര്‍ക്കെതിരെ കേസെടുത്തു. അഞ്ചു പേരെ അറസ്റ്റു ചെയ്തു. കാസര്‍കോട്, കറന്തക്കാട്ടെ സനത്ത് (45), ചന്ദ്രഹാസ (38), ശിവാജിനഗറിലെ സന്ദീപ് (29), കൂഡ്‌ലുവിലെ സൂര്യദാസ് (36), രാംദാസ് നഗറിലെ ദീപക് (34) തുടങ്ങിയവരെയാണ് അറസ്റ്റു ചെയ്തത്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുന്നതായി പൊലീസ് പറഞ്ഞു.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കറന്തക്കാട്ട് അടഞ്ഞു കിടക്കുന്ന ഒരു ഹോട്ടലിനു സമീപത്താണ് കേസിനാസ്പദമായ സംഭവം. സ്ഥലത്ത് മദ്യക്കച്ചവടവും പരസ്യ മദ്യപാനവും നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. അടഞ്ഞു കിടക്കുന്ന ഹോട്ടലിനു അകത്ത് പരിശോധിക്കാന്‍ ശ്രമിച്ച എസ്‌ഐയുടെയും കൂടെ ഉണ്ടായിരുന്ന പൊലീസുകാരുടെയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും എസ്‌ഐയുടെ കൈയില്‍ ബലമായി പിടിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page