കുമ്പള ബസ് വെയ്റ്റിംഗ് ഷെഡ്ഡിലെ ഫ്‌ളക്‌സില്‍ നിന്നു തന്റെ ചിത്രവും മാറ്റണമെന്നു ഭരണസഖ്യം അംഗവും എസ്ഡിപിഐ പ്രതിനിധിയുമായ അന്‍വര്‍ ആരിക്കാടി

കുമ്പള: കുമ്പളയില്‍ അഴിമതി വിവാദത്തിനിടയാക്കിയ കുമ്പള ബസ് വെയ്റ്റിംഗ് ഷെഡ്ഡിലെ വികസന നായകരുടെ സമൂഹ ഫോട്ടോകളില്‍ നിന്നു തന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നു ഭരണസഖ്യം പങ്കാളിയും എസ്ഡിപിഐ മെമ്പറുമായ അന്‍വര്‍ ആരിക്കാടി ആവശ്യപ്പെട്ടു.
ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവുമാണ് തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്നു ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ഭരണ നേതൃത്വത്തെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അന്യായത്തോടും അഴിമതിയോടും ഒരു വിട്ടുവീഴ്ചക്കും താനോ തന്റെ പാര്‍ട്ടിയോ കൂട്ടുനില്‍ക്കില്ലെന്ന് അദ്ദേഹം അറിയിപ്പില്‍ പറഞ്ഞു. ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മാത്രം 10 ലക്ഷത്തോളം രൂപ ചെലവാകുമെന്നും കരാറു കൈമാറിയ പ്രക്രിയയില്‍ സംശയമുയരുന്നുണ്ടെന്നും തുടങ്ങി പല കാര്യങ്ങളും വിവാദമായിരിക്കുകയാണ്. പഞ്ചായത്തിനെതിരെ നിരന്തരം അഴിമതി ആരോപണം ഉയരുന്നു. ഇക്കൊല്ലം അഞ്ചു ലക്ഷത്തില്‍ കൂടുതല്‍ പണം ചെലവഴിച്ച എല്ലാ പദ്ധതികളെക്കുറിച്ചും സമഗ്ര അന്വേഷണം വേണമെന്ന് അന്‍വര്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page