മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന് നമ്പറില്ലാത്ത കാര്‍; ഉള്ളില്‍ വാക്കിടോക്കി, അഞ്ചു യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേരെ പൊലീസ് പിടികൂടി. അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം സ്വദേശികളായ നസീബ് സിപി, ജ്യോതില്‍ ബാസ്, മുഹമ്മത് ഹാരിസ്, ഫൈസല്‍, അബ്ദുള്‍ വാഹിദ് എന്നിവരെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10.15 ന് വെങ്ങാലിപ്പാലം മുതല്‍ ഇവര്‍ മുഖ്യമന്ത്രിയുടെ കോണ്‍വോയെ പിന്തുടര്‍ന്നിരുന്നു. തുടര്‍ന്ന് വെസ്റ്റ് ഹില്‍ ചുങ്കത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്. വാഹനത്തില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്. വാഹനവ്യൂഹത്തിനിടയില്‍ കയറിയ ഇവരോട് പൊലീസ് മാറിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. കോഴിക്കോട് ചുങ്കത്തുവെച്ച് പോലീസ് ഇവരുടെ വാഹനം തടയുകയും അഞ്ചുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ കോണ്‍വോയിലേക്ക് കടന്നതിനും നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനത്തില്‍ സഞ്ചരിച്ചതിനുമാണ് കേസെടുത്തത്. കൂടുതല്‍ അന്വേഷണം ആവശ്യമെങ്കില്‍ പൊലീസ് ഇവരെ വീണ്ടും വിളിപ്പിക്കും. വാഹനം നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page