11കാരനെ പീഡിപ്പിച്ചതായി പരാതി; പൊലീസ് പോക്‌സോ കേസെടുത്തതോടെ ഗള്‍ഫുകാരനായ പ്രതി മുങ്ങി

pocso

കാസര്‍കോട്: 11 വയസ്സുള്ള ആണ്‍കുട്ടിയെ വിളിച്ചു കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ഗള്‍ഫുകാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. ഈ വിവരമറിഞ്ഞ് പ്രതിയായ പെരുമ്പളയിലെ ഹാരിസ് ഒളിവില്‍ പോയി. ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ പൊലീസ് വിവരം അറിയിച്ചിട്ടുള്ളതായാണ് സൂചന. ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.
മറ്റൊരു പരാതിയില്‍ മഞ്ചേശ്വരം പൊലീസും മറ്റൊരു പോക്‌സോ കേസെടുത്തു. കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 14കാരിയെ ഉപദ്രവിച്ചുവെന്ന പരാതിയില്‍ കടയുടമയായ 60കാരനെതിരെയാണ് കേസെടുത്തത്. ശനിയാഴ്ചയാണ് സംഭവം. പെണ്‍കുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page