ബേക്കല്‍, പെരിയാട്ടടുക്കത്ത് നിന്ന് കാണാതായ പൊലീസുകാരന്റെ ഭാര്യയും സുഹൃത്തും വളപട്ടണം പുഴയില്‍ ചാടി; യുവതി രക്ഷപ്പെട്ടു, യുവാവിനായി തെരച്ചില്‍

കാസര്‍കോട്: ബേക്കല്‍, പെരിയാട്ടടുക്കത്തു നിന്നു കാണാതായ പൊലീസുകാരന്റെ ഭാര്യയും സുഹൃത്തും വളപട്ടണം പുഴയില്‍ ചാടി. യുവതി നീന്തി രക്ഷപ്പെട്ടു. യുവാവിനെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു.
പൊലീസുകാരനായ അജയ് വിന്‍സന്റെ ഭാര്യ ആനിമോളെ(35) ഞായറാഴ്ച രാവിലെ എട്ടു മണിക്കാണ് പെരിയാട്ടടുക്കത്തെ വീട്ടില്‍ നിന്ന് കാണാതായതെന്നു ബേക്കല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് ആനിമോളും അജയ് വിന്‍സന്റെ സുഹൃത്തും പെരിയാട്ടടുക്കം സ്വദേശിയുമായ രാജുവും തിങ്കളാഴ്ച പുലര്‍ച്ചെ വളപട്ടണം പുഴയില്‍ ചാടിയ വിവരം ലഭിച്ചത്. നല്ല ഒഴുക്കുള്ള പുഴയില്‍ നിന്ന് ആനിമോള്‍ നീന്തി രക്ഷപ്പെട്ടു. അജ്ഞാത യുവതിയെ പുഴക്കരയില്‍ കാണപ്പെട്ട വിവരം പരിസരവാസി വളപട്ടണം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവതിയെ സ്റ്റേഷനില്‍ എത്തിച്ച് കാര്യങ്ങള്‍ ആരാഞ്ഞപ്പോഴാണ് യുവതി സംഭവം വിശദീകരിച്ചത്. ഈ വിവരമറിഞ്ഞ് ബേക്കല്‍ പൊലീസ് വളപട്ടണത്തേക്ക് പോയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page