ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറിയ യുവാവിനെ യുവതി ബിയര്‍ കുപ്പികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു

കൊച്ചി: ഡിജെ പാര്‍ട്ടിക്കിടെ മോശമായി പെരുമാറി എന്ന് ആരോപിച്ച് യുവാവിനെ യുവതി ബിയര്‍ കുപ്പികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. ഉദയംപേരൂര്‍ സ്വദേശി ജിനീഷ സാഗറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ബഷീറിനാണ് കുത്തേറ്റത്. പരിക്കുകളോടെ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കേസെടുക്കുമെന്ന് അറിയിച്ച പൊലീസ് ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിച്ചു. എടശ്ശേരി ബാറില്‍ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അക്രമ സംഭവം. സിനിമ താരങ്ങള്‍ അടക്കം ഡിജെ പാര്‍ട്ടിയിൽ ഉണ്ടായിരുന്നു. മോശമായി പെരുമാറിയതിന് പിന്നാലെ പാര്‍ട്ടിക്കിടെ യുവാവും യുവതിയും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായിരുന്നു. തർക്കത്തിലായ യുവതി ബിയര്‍ കുപ്പി പൊട്ടിച്ച് അതുകൊണ്ട് യുവാവിനെ കുത്തുകയായിരുന്നു. യുവാവിന്റെ കഴുത്തിന്റെ താഴെയാണ് പരിക്കേറ്റത്. ചെവിയ്ക്കും സാരമല്ലാത്ത പരിക്കുണ്ട്. വിവരമറിഞ്ഞ നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള പൊലീസുകാരെത്തി ഡിജെ പാര്‍ട്ടി നിര്‍ത്തിവയ്പ്പിക്കുകയായിരുന്നു.
യുവാവിനെതിരെ പരാതിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പരാതി നല്‍കുന്നില്ല എന്നാണ് ജിനീഷ പ്രതികരിച്ചത്. യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page