പിടിഎ യോഗത്തിന് സ്‌കൂളിലേക്ക് പോയ കരിവേടകത്തെ ഭര്‍തൃമതിയെയും മകനെയും കാണാതായി

കാസര്‍കോട്: പിടിഎ യോഗത്തിന് സ്‌കൂളിലേക്ക് പോയ കരിവേടകത്തെ ഭര്‍തൃമതിയെയും മകനെയും കാണാതായതായി പരാതി. കരിവേടകം സ്വദേശി അരുണ്‍ നാരായണന്റെ ഭാര്യ എം അനില(29)യെയാണ് കാണാതായത്. അഞ്ചുവയസുള്ള മകനെയും കാണാതായതായി ഭര്‍ത്താവ് അരുണ്‍ ബേഡകം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സ്‌കൂളില്‍ മീറ്റിങ്ങുണ്ടെന്ന് പറഞ്ഞ് വെള്ളിയാഴ്ച രാവിലെ 9.30നു മകനൊപ്പം അനില സ്‌കൂളിലേക്ക് പോവുകയായിരുന്നു. വൈകീട്ടും തിരിച്ചെത്തിയില്ല. ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്തനായില്ല. പടുപ്പ് തവനം സ്വദേശിയായ അപ്പുവിന്റെ കൂടെപ്പോയതായി സംശയമുണ്ടെന്ന് ഭര്‍ത്താവ് അരുണ്‍ പരാതിയില്‍ പറഞ്ഞു. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page