കടലാക്രമണം തടയാന്‍ കോയിപ്പാടിയില്‍ സ്ഥാപിച്ച കടല്‍ ഭിത്തി കടലെടുക്കുന്നു:തീരദേശവാസികള്‍ ആശങ്കയില്‍

കുമ്പള: കടലാക്രമണം തടയാന്‍ വന്‍ തുക ചെലവഴിച്ചു ഒരു ദശാബ്ദം മുമ്പ് കോയിപ്പാടിയില്‍ സ്ഥാപിച്ച കടല്‍ ഭിത്തി കടലെടുക്കാന്‍ തുടങ്ങി. ഇത് പ്രദേശവാസികളില്‍ ആശങ്കക്കു വഴി വച്ചു. കുമ്പളയിലെ മറ്റു തീര മേഖലയിലെ കടല്‍ ഭിത്തികള്‍ ഒന്നൊന്നായി കടല്‍ വിഴുങ്ങുമ്പോഴും കോയിപ്പാടി കടല്‍ ഭിത്തി പാറപോലെ ഉറച്ചുനിന്നു നാടിനു സുരക്ഷ സംരക്ഷണ വലയം തീര്‍ത്തിരുന്നു. കടല്‍ഭിത്തി തകരാതിരിക്കാന്‍ ജിയോ ബാഗില്‍ പൂഴി നിറച്ച് ഭിത്തിക്കു സംരക്ഷണവും ഒരുക്കിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അനുഭവപ്പെട്ട കടലാക്രമണം കടല്‍ ഭിത്തികളുടെ തകര്‍ച്ചയ്ക്ക് വഴിവച്ചു.
മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കോയിപ്പാടി. ഇവിടെയാണ് കടല്‍ഭിത്തി തകര്‍ച്ച നേരിടുന്നത്. രൂക്ഷമായ കടലേറ്റം കടല്‍ ഭിത്തി തകര്‍ത്തു വീട്ടു പറമ്പുകളില്‍ എത്താന്‍ തുടങ്ങിയതായി മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തീരദേശ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങള്‍ പറയുന്നു. തീരദേശ റോഡ് തകര്‍ന്നാല്‍ പ്രദേശം തീര്‍ത്തും ഒറ്റപ്പെടും. ഇത് ഒഴിവാക്കാന്‍ അടിയന്തിര നടപടി വേണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page