പി.എ ഉസ്താദ്, ഖുറാ തങ്ങള്‍ അനുസ്മരണം നടത്തി

കാസര്‍കോട്: ദേളി സഅദിയ്യ ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന പി.എ അബ്ദുല്ല മുസ്‌ലിയാര്‍, സഅദിയ്യ ജനറല്‍ സെക്രട്ടറിയും ഉള്ളാള്‍ ഖാസിയുമായിരുന്ന സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി കൂറത്ത് തങ്ങള്‍ ആണ്ടിനോടനുബന്ധിച്ച് സഅദിയ്യയില്‍ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം നടത്തി.
ഖത്മുല്‍ ഖുര്‍ആന്‍, തഹ്‌ലീല്‍, അനുസ്മരണ പ്രഭാഷണം എന്നിവയുണ്ടായിരുന്നു. സംഗമം സെക്രട്ടറി കെ.പി ഹുസൈന്‍ സഅദി കെ സി റോഡിന്റെ അധ്യക്ഷയില്‍ ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ കെ.കെ ഹുസൈന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ലത്വീഫ് സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്ല സഅദി ചിത്താരി, ഇസ്മയില്‍ സഅദി പ്രസംഗിച്ചു. സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍, അലി അസ്‌കര്‍ ബാഖവി, അബ്ദുല്ല സഅദി ചിയ്യൂര്‍, അബ്ദുല്‍ റഹ്‌മാന്‍ സഅദി തുവ്വൂര്‍, അബ്ദുല്‍ ഹമീദ് ടി.പി, യൂസുഫ് സഅദി, ഹാഫിള് അഹ്‌മദ് സഅദി, അബ്ദുല്‍ കാദിര്‍ സഅദി, സൈഫുദ്ദീന്‍ സഅദി, അബ്ദുല്‍ റസാഖ് ഹാജി മേല്‍പ്പറമ്പ്, സി.പി അബ്ദുല്ല ഹാജി, അബ്ദുല്‍ ഖാദിര്‍ ഹാജി, റാഷിദ് ദേളി സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page