ലിവിംഗ് ടുഗെദര്‍: വിദ്യാനഗര്‍ സ്വദേശിനിയുടെ ഫോണ്‍ തട്ടിയെടുത്തതായി പരാതി, ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍, പൊലീസുകാരന്റെ കോളറില്‍ പിടിച്ചതിന് കേസ്

കാസര്‍കോട്: ലിവിംഗ് ടുഗെദര്‍ ആയി ജീവിച്ചു വരുന്ന കാസര്‍കോട്, വിദ്യാനഗര്‍ സ്വദേശിനിയുടെ ഫോണ്‍ ചിത്താരി സ്വദേശിയായ യുവാവ് പിടിച്ചു വച്ചതായി പരാതി. തര്‍ക്കം പൊലീസ് സ്റ്റേഷനിലെത്തിയതോടെ പ്രകോപിതനായ യുവാവ് പൊലീസുകാരന്റെ കോളറില്‍ പിടിച്ചു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. അജിത് കുമാറിന്റെ പരാതി പ്രകാരം സൗത്ത് ചിത്താരി സ്വദേശിയായ സി.കെ സഹീറി(22)നെതിരെ കേസെടുത്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രഘുലാലിന്റെ കോളറില്‍ പിടിച്ചുവെന്നാണ് കേസ്. സംഭവത്തെ കുറിച്ച് പൊലീസ് വൃത്തങ്ങള്‍ പറയുന്നത് ഇങ്ങനെ: ‘ വിവാഹിതയും …

കണ്ണാലയം നാരായണനും രവീന്ദ്രന്‍ കൊടക്കാടിനും നാഗരത്‌ന ഹെബ്ബാറിനും മിനി മണികണ്ഠനും വിത്താള്‍ പുരസ്‌കാരം

കാസര്‍കോട്: നാട്ടി കാര്‍ഷിക പാഠശാലയുടെ ഭാഗമായി പുലരി അരവത്ത് ഏര്‍പ്പെടുത്തിയ വിത്താള്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സസ്യജനുസ് വിഭാഗത്തില്‍ പയര്‍വിത്ത് സംരക്ഷകനായ പെരിയ, ആയമ്പാറയിലെ കണ്ണാലയം നാരായണനും നെല്‍കര്‍ഷകനായ രവീന്ദ്രന്‍ കൊടക്കാടും പുരസ്‌കാരങ്ങള്‍ നേടി. ജന്തു ജനുസ്സ് വിഭാഗത്തില്‍ ആലക്കോട്ട് ഗോകുലം ഗോശാല നടത്തുന്ന നാഗരത്‌ന ഹെബ്ബാറും പ്രവാസി വിത്താള്‍ പുരസ്‌കാരത്തിന് മിനി മണികണ്ഠനും അര്‍ഹരായതായി കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. പുരസ്‌കാരങ്ങള്‍ ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിതരണം …

കൊട്ടിയൂരിലെത്തിയ നടന്‍ ജയസൂര്യയുടെ ഫോട്ടോ പകര്‍ത്തി; ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തു

കൊട്ടിയൂര്‍: നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. വെള്ളിയാഴ്ച രാവിലെ കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. ഫോട്ടോഗ്രാഫര്‍ സജീവ് നായരാണ് പൊലീസില്‍ പരാതി നല്‍കിയത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാന്‍ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സജീവന്‍ നായര്‍. രാവിലെ എട്ടരയോടെ നടനും സംഘവും അക്കര കൊട്ടിയൂരിലെത്തിയപ്പോള്‍ സജീവ് നായര്‍ ഫോട്ടോ എടുക്കുകയായിരുന്നു. ഇതുകണ്ട ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് …

ബസ് സമയത്തെ ചൊല്ലി തൊഴിലാളികള്‍ തമ്മില്‍ സംഘട്ടനം; കാസര്‍കോട്ട് രണ്ടും കുമ്പളയില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തു, ബസിന്റെ ചില്ലു തകര്‍ന്നു

കാസര്‍കോട്: സമയത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കം രണ്ടു സ്വകാര്യ ബസ് തൊഴിലാളികള്‍ തമ്മിലുള്ള സംഘട്ടനത്തിലും കേസുകളിലും കലാശിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കാസര്‍കോട്-തലപ്പാടി റൂട്ടിലോടുന്ന രണ്ടു ബസുകളിലെ തൊഴിലാളികള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കാസര്‍കോട്ടേക്കു വരികയായിരുന്ന ബസുകളിലെ തൊഴിലാളികള്‍ തമ്മില്‍ ചൗക്കിയില്‍ വച്ചാണ് വാക്കു തര്‍ക്കം ഉണ്ടായത്. ബസുകള്‍ കാസര്‍കോട് ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ ഒരു ബസ് ജീവനക്കാരനായ കന്യപ്പാടിയിലെ അമീറിനെ ആക്രമിച്ചതായി പറയുന്നു. ഈ സംഭവത്തില്‍ സ്വകാര്യ ബസ് ജീവനക്കാരായ …

ഒരാഴ്ചത്തെ ഫെയ്സ്ബുക്ക് പരിചയം; രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഫാമിലേക്ക് വിളിച്ചുവരുത്തി കൊന്ന് കുഴിച്ചുമൂടി

മാണ്ഡ്യ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമിലേക്ക് വിളിച്ചു വരുത്തി കൊന്ന് കുഴിച്ചുമൂടി. കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യാണ് കാലപതക കേസില്‍ പോലീസിന്റെ പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.ഒരാഴ്ച മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. സൗഹൃദമായതോടെ ഫാം ഹൗസില്‍ വെച്ച് ഇരുവരും കണ്ടു മുട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് ഇരുവരും കണ്ട് …

ഇറച്ചി വാങ്ങാന്‍ എത്തിയ ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ചു; ചിക്കന്‍സ്റ്റാള്‍ ഉടമയ്‌ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: ചിക്കന്‍സ്റ്റാളില്‍ കോഴിയിറച്ചി വാങ്ങിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ രഹസ്യഭാഗത്ത് സ്പര്‍ശിച്ചതായി പരാതി. സംഭവത്തില്‍ ചിക്കന്‍ സ്റ്റാള്‍ ഉടമയ്‌ക്കെതിരെ കുമ്പള പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തു. കളത്തൂര്‍ ചെക്ക്‌പോസ്റ്റിനു സമീപത്തു ചിക്കന്‍ സ്റ്റാള്‍ നടത്തുന്ന മൊയ്തു എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം.

തൃക്കരിപ്പൂരില്‍ എംഡിഎംഎ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: തൃക്കരിപ്പൂര്‍, പൂച്ചോലില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍, മാമ്പ, മുഴപ്പാല, സഫിയ മന്‍സിലിലെ എ. ഫവാസിനെയാണ് ചന്തേര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ. പ്രശാന്തും സംഘവും അറസ്റ്റു ചെയ്തത്. കേസിലെ മുഖ്യപ്രതികളായ കണ്ണൂര്‍, വെള്ളൂര്‍, കാറമേല്‍, ദാറുല്‍ഫനയിലെ ജാബിര്‍ അബ്ദുല്‍ ഖാദര്‍ (34), കാറമേല്‍ നങ്ങാരത്ത് ഹൗസിലെ ടി. മുഷ്ഫിഖ് (30) എന്നിവരെ മെയ് എട്ടിനു അറസ്റ്റു ചെയ്തിരുന്നു. വൈകുന്നേരം 6.30 മണിക്ക് തൃക്കരിപ്പൂര്‍, പൂച്ചോലില്‍ ഒരു …

കരിവേടകത്ത് ബൈക്കില്‍ കടത്തിയ 25 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിലായി

കാസര്‍കോട്: കരിവേടകത്ത് എക്‌സൈസ് നടത്തിയ വാഹനപരിശോധനയില്‍ ബൈക്കില്‍ കടത്തിയ 25 ലിറ്റര്‍ മദ്യവുമായി യുവാവ് പിടിയിലായി. കൊട്ടോടി ഒരളയിലെ തടുമുറിയില്‍ വീട്ടില്‍ അലക്സണ്ടര്‍(33) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെ ബന്തടുക്ക റെയ്ഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഷഹബാസ് അഹമ്മദും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മദ്യം കടത്തിയ ബൈക്ക് കസ്റ്റഡിയിലെടുത്തു. സിഇഒ മാരായ കെപി ജോബി, കെ ഗണേഷ്, ഡ്രൈവര്‍ രാധാകൃഷ്ണന്‍ എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

പി.പി കുഞ്ഞികൃഷ്ണന്‍ നായര്‍ ലയണ്‍സ് ക്ലബ് റീജ്യണല്‍ ചെയര്‍മാന്‍

കാസര്‍കോട്: പി.പി.കുഞ്ഞിക്കൃഷ്ണന്‍ നായരെ ലയണ്‍സ് ക്ലബ് റീജ്യണല്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. വെള്ളിക്കോത്ത് സ്വദേശിയും ആധാരമെഴുത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബില്‍ 20 വര്‍ഷം മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ ഇദ്ദേഹം സെക്രട്ടറി, പ്രസിഡന്റ്, സോണ്‍ ചെയര്‍മാന്‍, ലയണ്‍സ് ഡിസ്ട്രിക്ട് കമ്മിറ്റികളുടെ ചെയര്‍മാന്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പടന്നക്കാട് ബേക്കല്‍ ക്ലബ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ബേക്കല്‍ ക്ലബില്‍ പുതുതായി തുടങ്ങിയ പ്രൊബേഴ്‌സ് ക്ലബിന്റെ പ്രസിഡന്റുമാണ്. കാഞ്ഞങ്ങാട് ഷട്ടില്‍ …

ഹൈക്കോടതി ജഡ്ജിയുടെ വസതിയില്‍ വന്‍ കവര്‍ച്ച; ആറ് പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു

കൊച്ചി: ഹൈക്കോടതി ജഡ്ജി എ ബദറുദ്ദീന്റെ വീട്ടില്‍ കവര്‍ച്ച. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആറു പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. കൊച്ചി, പത്തടിപാലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പൊലീസ് കാവലുള്ള വീടാണിത്. വീടുമായി പരിചയമുള്ള ആരെങ്കിലും ആയിരിക്കും കവര്‍ച്ചക്ക് പിന്നിലെന്ന് സംശയിക്കുന്നു. കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

കനത്ത കാറ്റ്; കുമ്പളയില്‍ തട്ടുകടയും മാലിന്യപ്പെട്ടിയും പറന്നുപോയി; പൊലീസും ഫയര്‍ഫോഴ്‌സും എത്തി നീക്കം ചെയ്തു

കാസര്‍കോട്: വ്യാഴാഴ്ച രാത്രി 12.30 മണിയോടെ ഉണ്ടായ ശക്തമായ കാറ്റില്‍ കുമ്പളയില്‍ തട്ടുകടയും മാലിന്യപ്പെട്ടിയും റോഡിലേക്ക് പറന്നു പോയി. ബദിയഡുക്ക-കെ.എസ്.ടി.പി റോഡില്‍ പെട്രോള്‍ പമ്പിനു സമീപത്താണ് സംഭവം. മൊയ്തുവിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയാണ് ശക്തമായ കാറ്റില്‍ റോഡിലേക്ക് വീണത്. ഹരിത കര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ സംഭരിക്കുന്നതിനു സ്ഥാപിച്ച ഇരുമ്പു വല നിര്‍മ്മിതമായ വലിയ പെട്ടിയും റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗത തടസമുണ്ടായി. പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തട്ടുകടയും മാലിന്യപ്പെട്ടിയും റോഡില്‍ നിന്നു നീക്കം ചെയ്ത് …

കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; സ്ലാബ് തകര്‍ന്ന് പിക്കപ്പ് ഓവുചാലില്‍ കുടുങ്ങി

കാസര്‍കോട്: കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം. സ്ലാബ് തകര്‍ന്ന് വിറകു കയറ്റി എത്തിയ പിക്കപ്പ് ഓവുചാലില്‍ കുടുങ്ങി. വ്യാഴാഴ്ച വൈകുന്നേരം ഏഴു മണിയോടെ കുമ്പള ഭാസ്‌കര നഗറിലാണ് അപകടം. സ്ഥലത്തെ ഒരു വിറകു ഡിപ്പോയിലേക്ക് ലോഡുമായെത്തിയതായിരുന്നു പിക്കപ്പ്. റോഡില്‍ നിന്നു കടയുടെ ഭാഗത്തേക്ക് തിരിഞ്ഞപ്പോള്‍ സ്ലാബ് തകര്‍ന്ന് പിന്‍ഭാഗത്തെ ചക്രങ്ങള്‍ കുടുങ്ങുകയായിരുന്നു. വിറക് മുഴുവനും ഇറക്കിയ ശേഷം ജെസിബി ഉപയോഗിച്ചാണ് വാഹനത്തെ ഉയര്‍ത്തിയെടുത്തത്. ഏതാനും ദിവസം മുമ്പ് ലോറിയും സമാനരീതിയില്‍ അപകടത്തില്‍പ്പെട്ടിരുന്നു.

കൊടകരയിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; ഒരാൾ മരിച്ചു, രണ്ടുപേർ വീടിനുള്ളിൽ കുടുങ്ങി

തൃശൂർ: കൊടകരയിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. പഴയകെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അകപ്പെട്ടു. ബംഗാൾ സ്വദേശികളായ രാഹുൽ, (19) രൂപേൽ (21), അലീം (30) എന്നിവരാണ് ഉള്ളിൽ കുടുങ്ങിയത്. ഇതിൽ ഒരാളെ പുറത്തെടുത്തു. ഒരാളുടെ മൃതദേഹം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി. കൂടെയുണ്ടായിരുന്ന മറ്റൊരാളിന് വേണ്ടി പൊലീസും ഫയർഫോഴ്സും നാട്ടുകാരും തിരച്ചിൽ തുടരുന്നു. 17 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നതെന്നു പറയുന്നു. രാവിലെ ആറുമണിയോടെയായിരുന്നു അപകടം. വീട് തകർന്നു വീണതോടെ മറ്റു 14 പേർ …

മാതാവിനെ മകൻ ചുട്ടു കൊന്ന സംഭവം: ലഹരി മാഫിയയെ പുണരുന്ന സംസ്ഥാന സർക്കാർ സമ്മാനിച്ച കാണിക്ക: പി.ആർ. സുനിൽ

കാസർകോട്: വൊർക്കടിയിൽ മകൻ മാതാവിനെ ചുട്ടു കൊന്നത് പിണറായി സർക്കാരിന്റെ തുടർ ഭരണത്തിൽ പൊൻതൂവലാണെന്നു ബി ജെ പി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി പി ആർ സുനിൽ അപലപിച്ചു. ലഹരിക്ക് അടിമയായ മകൻ അമ്മയെ ചുട്ടുകൊന്ന സംഭവം ദാരുണവും മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ്. ലഹരിക്ക് അടിമകളാകുന്നവർ ആദ്യം ആക്രമിക്കുന്നത് സ്വന്തം കുടുംബത്തെത്തന്നെയാണ്. ലഹരി മാഫിയയെ ഇല്ലാതാക്കുന്നതിൽ സംസ്ഥാന സർക്കാർ ഗുരുതരമായ ഗുരുതര വീഴ്ച്ചയുടെ പരിണിത ഫലമാണ് വൊർക്കാടിയിലെ കൊലപാതകം. നികുതി വരുമാനം ലക്ഷ്യമിട്ട് കൂടുതൽ ഔട്ട്‌ലെറ്റുകൾ തുടങ്ങി …

മധ്യകേരളത്തിൽ മഴ ശക്തമായി; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ വടക്കൻ ഒഡിഷ, ഗംഗ തട പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ജൂൺ 29 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, …

തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിനു പിന്നാലെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പേസർ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് വിവരം. അമിതമായി മത്സരങ്ങൾ കളിക്കുന്നതിനാൽ വിശ്രമം നൽകുന്നതിനാണ് ബുംറയെ ഒഴിവാക്കുന്നത്. 5 ടെസ്റ്റുകളുടെ പരമ്പരയിൽ 3 ടെസ്റ്റിലാകും ബുംറ കളിക്കുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബോളിങ് നിരയിൽ ബുംറയ്ക്കു മാത്രമാണ് തിളങ്ങാനായത്. ആദ്യ ഇന്നിങ്സിൽ താരം 5 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മറ്റു ബോളർമാരെല്ലാം നിറം മങ്ങിയ സാഹചര്യത്തിൽ ബുംറയെ ഒഴിവാക്കുന്നത് ഇന്ത്യയുടെ സാധ്യതകളെ …

മാതാവിനൊപ്പം ഹജ്‌ജിന് പോയ ആലംപാടി സ്വദേശി മക്കയിൽ മരിച്ചു

കാസർകോട്: ഉമ്മയോടൊപ്പം ഹജ് കർമം നിർവഹിക്കാൻ പോയ ആലംപാടി സ്വദേശി മക്ക യിൽ മരിച്ചു. ആലംപാടി ഗവ. ഹൈസ്‌കൂളിനടുത്തെ സമീപം എ.സുബൈർ (52) ആണ് മരിച്ചത്. മാതാവ് ബീഫാത്തിമക്കൊപ്പമാണ് ഹ‌ജ്ജിന് പോയത്. കർമങ്ങൾ പൂർത്തീകരിച്ചിരുന്നു. ഇതിനിടെ രണ്ടാഴ്ച്‌ച മുൻപ് രക്തസമ്മർദത്തെ തുടർന്ന് തലച്ചോറിന് ക്ഷതമേറ്റ് മക്കയിലെ അൽ നൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സുബൈറിന് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇളയ സഹോദരൻ റഷീദ് രണ്ടു ദിവസം മുൻപ് മക്കയിലേക്ക് പോയിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് ബന്ധുക്കൾക്ക് മരിച്ചതായി വിവരം ലഭിച്ചത്. …

‘ഹാപ്പി ബെർത്ത് ഡേ ബോസ് ‘ കെണിയായി; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ജന്മദിനം ആഘോഷിച്ച ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജന്മദിനം ആഘോഷിച്ച ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം. കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷിനാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടറായി മാറ്റം ലഭിച്ചത്. മേയ് 30ന് അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് ഫിജാസിന്റെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. പിന്നാലെ ഇതിന്റെ വിഡിയോ ഹാപ്പി ബെർത്ത് ഡേ ബോസ് എന്ന തലക്കെട്ടിൽ ഫിജാസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറത്തായത്. …