‘ഹാപ്പി ബെർത്ത് ഡേ ബോസ് ‘ കെണിയായി; കോൺഗ്രസ് പ്രവർത്തകർക്കൊപ്പം സ്റ്റേഷനിൽ ജന്മദിനം ആഘോഷിച്ച ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ജന്മദിനം ആഘോഷിച്ച ഇൻസ്പെക്ടർക്ക് സ്ഥലംമാറ്റം. കൊടുവള്ളി ഇൻസ്പെക്ടർ കെ.പി. അഭിലാഷിനാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്പെക്ടറായി മാറ്റം ലഭിച്ചത്. മേയ് 30ന് അഭിലാഷിന്റെ ജന്മദിനം കോൺഗ്രസ് കൊടുവള്ളി സൗത്ത് മണ്ഡലം പ്രസിഡന്റിന്റെയും യൂത്ത് കോൺഗ്രസ് നേതാവ് ഫിജാസിന്റെയും നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. പിന്നാലെ ഇതിന്റെ വിഡിയോ ഹാപ്പി ബെർത്ത് ഡേ ബോസ് എന്ന തലക്കെട്ടിൽ ഫിജാസ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. ഇതോടെയാണ് സംഭവം പുറത്തായത്. ഔദ്യോഗിക സ്ഥാനത്തിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചതായി ചൂണ്ടിക്കാട്ടി താമരശേരി ഡിവൈഎസ്പി, റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം. സറ്റേഷനിലെ ജന്മദിനാഘോഷത്തെ തള്ളി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. പൊലീസ് നിഷ്പക്ഷമായി നിൽക്കേണ്ട സംവിധാനമാണെന്നും ഫിജാസിനോടു വിശദീകരണം തേടിയിട്ടുണ്ടെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ. ഷഹിൻ പ്രതികരിച്ചു.koduvally-police-ci-abhilash-kerala-police-cake-birthday-msf-congress-youth-congress-special-branch

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page