കൊട്ടിയൂരിലെത്തിയ നടന്‍ ജയസൂര്യയുടെ ഫോട്ടോ പകര്‍ത്തി; ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തു

കൊട്ടിയൂര്‍: നടന്‍ ജയസൂര്യയുടെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തതായി പരാതി. വെള്ളിയാഴ്ച രാവിലെ കൊട്ടിയൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോഴാണ് സംഭവം. ഫോട്ടോഗ്രാഫര്‍ സജീവ് നായരാണ് പൊലീസില്‍ പരാതി നല്‍കിയത്. ദേവസ്വം ബോര്‍ഡ് തന്നെ വൈശാഖ മഹോത്സവം കഴിയും വരെ ഫോട്ടോ എടുക്കാന്‍ താല്‍ക്കാലികമായി ഏര്‍പ്പാടാക്കിയ ആളാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സജീവന്‍ നായര്‍. രാവിലെ എട്ടരയോടെ നടനും സംഘവും അക്കര കൊട്ടിയൂരിലെത്തിയപ്പോള്‍ സജീവ് നായര്‍ ഫോട്ടോ എടുക്കുകയായിരുന്നു. ഇതുകണ്ട ജയസൂര്യയുടെ കൂടെ എത്തിയവര്‍ ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് എന്ന് പറഞ്ഞ് വിലക്കുകയും ക്യാമറയ്ക്ക് നേരെ കയ്യുയര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. ജയസൂര്യയുടെ ഫോട്ടോ എടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടപ്രകാരമാണ് സജീവ് നായര്‍ ഫോട്ടോ എടുത്തത്. സജീവനെ മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വിവരം. പരിക്കേറ്റ ഫോട്ടോഗ്രാഫര്‍ കൊട്ടിയൂരിലെ ആശുപത്രിയില്‍ ചികിത്സ തേടി. കൊട്ടിയൂര്‍ പൊലീസില്‍ പരാതി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page