ഒരാഴ്ചത്തെ ഫെയ്സ്ബുക്ക് പരിചയം; രണ്ടുകുട്ടികളുടെ മാതാവായ യുവതിയെ ഫാമിലേക്ക് വിളിച്ചുവരുത്തി കൊന്ന് കുഴിച്ചുമൂടി

മാണ്ഡ്യ: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ഫാമിലേക്ക് വിളിച്ചു വരുത്തി കൊന്ന് കുഴിച്ചുമൂടി. കേസില്‍ യുവാവ് അറസ്റ്റിലായി. മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എന്‍ജിനിയറിങ് ബിരുദധാരിയുമായ പുനീത് ഗൗഡ(28)യാണ് കാലപതക കേസില്‍ പോലീസിന്റെ പിടികൂടിയത്. ഹാസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്.
ഒരാഴ്ച മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. സൗഹൃദമായതോടെ ഫാം ഹൗസില്‍ വെച്ച് ഇരുവരും കണ്ടു മുട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച ഹാസനിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് ഇരുവരും കണ്ട് മുട്ടിയത്. കാറില്‍ ഒരുദിവസം മുഴുവന്‍ തന്റെയൊപ്പം കറങ്ങണമെന്ന് പ്രീതിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പ്രീതി വിസമ്മതിച്ചതോടെ തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഗൗഡ യുവതിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തുടര്‍ന്ന് യുവതിയുടെ മൃതദേഹം കാറില്‍ കൊണ്ടുപോയി കെആര്‍ പേട്ടിലെ കട്ടരഘട്ടയിലെ മറ്റൊരു ഫാമില്‍ കുഴിച്ചിട്ട ശേഷം കടന്നു കളയുകയായിരുന്നു. ഹാസനില്‍ ഒരു സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയെന്ന് ഭര്‍ത്താവിനെ ധരിപ്പിച്ചാണ് പുനീതിനെ കാണാന്‍പോയത്. പ്രീതി വൈകീട്ട് വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് തിങ്കളാഴ്ച പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഫാം ഹൗസില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രീതിയുടെ കോള്‍ റെക്കോഡ് പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പോലീസ് ബുധനാഴ്ച വൈകീട്ടുതന്നെ പുനീതിനെ അറസ്റ്റ്‌ചെയ്തു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Sooraj

🙄

RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page