എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു, 34 പന്നികളെ കൊന്ന് സംസ്കരിച്ചു

എറണാകുളം: കാലടിയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പാണ്ഡ്യൻചിറയിലെ സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ ഫാമിലെ 34 പന്നികളെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൊന്ന് സംസ്കരിച്ചു. ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും ജില്ലാ കല്കടർ പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നിമാസം വിതരണം ചെയ്യുന്നത് നിർത്തിവയ്ക്കാൻ ഉത്തരവിട്ടു. രോഗം ബാധിച്ച ഫാമിൽ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ 2 മാസത്തിനുള്ളിൽ പന്നികളെ കൊണ്ടു പോയിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. 2022 ജൂലൈയിലാണ് കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. പന്നിവളർത്തൽ മേഖലയിൽ കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും രോഗം മനുഷ്യരിലേക്ക് പകരില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page