എൻ.സി.പിയുടെ ഇടപെടൽ :കൈക്കമ്പ ബസ്സ് ഷെൽട്ടർ മാറ്റി സ്ഥാപിക്കാൻ തീരുമാനമായി

ഉപ്പള: എൻ.സി.പിയുടെ ഇടപെടലിനു ഫലംകണ്ടു. കൈക്കമ്പ ബസ്സ് ഷെൽട്ടർ മാറ്റി സ്ഥാപിക്കാൻ ദേശീയ പാത അതോറിറ്റി കരാറു കാരോട് നിർദ്ദേശിച്ചു. കൈക്കമ്പയിൽ പുതിയ സർവീസ് റോഡ് വന്നതിന് ശേഷം കാസർകോട് ഭാഗത്തേക്ക്‌ നിലവിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. മാത്രമല്ല ഏറെ ഗതാഗത കുരുക്കിനും വഴിവച്ച. ഇതേ സ്ഥലത്തുതന്നെ കരാറുകാർ ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമിക്കാൻ കോൺക്രീറ്റ് തൂണും
സ്ഥാപിച്ചു. ഇത് ബസ് യാത്രക്കാർക്ക്‌ ഏറെ പ്രയാസമുണ്ടാക്കു മെന്നതിനാൽ
ഈ നിർമ്മാണം തടയണമെന്നും തൊട്ടപ്പുറത്തുള്ള കർണാടക ബാങ്കിന് മുൻവശത്തായി ബസ് വെയിറ്റിംഗ് ഷെൽട്ടർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു പൊതുപ്രവർത്തകനും എൻ.സി.പി മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ടുമായ മഹമ്മൂദ് കൈക്കമ്പ ദേശീയപാത അധികൃതർക്ക് നൽകിയ പരാതി പരിഗണിച്ച് പ്രസ്തുത സ്ഥലത്ത് നിന്ന് 15 മീറ്റർ മുന്നിലേക്ക് ബസ് ഷെൽട്ടർ മാറ്റി സ്ഥാപിക്കാൻ ദേശീയപാത കരാർ കമ്പനിയായ യു.എൽ.സി.സി.ക്ക്‌ നിർദേശം നൽകുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page