പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്തു; പടന്നക്കാട്, ഒഴിഞ്ഞ വളപ്പ് സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 20കാരി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. പടന്നക്കാട്, ഒഴിഞ്ഞ വളപ്പ് സ്വദേശിയായ അഭിലാഷി(25)നെതിരെയാണ് കേസ്. മെയ് 17ന് രാവിലെ 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു അതിക്രമം. പ്രതിയെ കണ്ടെത്താന്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page