നിലമ്പൂര്‍ യു.ഡി.എഫ് തിരിച്ചു പിടിച്ചു; എല്‍.ഡി.എഫിന് കാലിടറിയത് എവിടെ?

മലപ്പുറം: അത്യന്തം വാശിയോടെ നടന്ന നിലമ്പൂര്‍ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു. 11005 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.
എട്ടു തവണ നിലമ്പൂര്‍ മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദാണ്. 2016 ല്‍ പിതാവിന്റെ പിന്‍ഗാമിയായി മകന്‍ ആര്യാടന്‍ ഷൗക്കത്ത് ഗോദയില്‍ ഇറങ്ങിയെങ്കിലും ഇടതു പിന്തുണയോടെ മത്സരിച്ച പി.വി അന്‍വര്‍ വിജയം കണ്ടു. 2021ലെ തിരഞ്ഞെടുപ്പിലും പി.വി അന്‍വര്‍ വിജയം ആവര്‍ത്തിച്ചു. എന്നാല്‍ ഭൂരിപക്ഷം 2700 വോട്ടുകളായി കുറഞ്ഞു. സി.പി.എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും ഇടഞ്ഞു എം.എല്‍.എ സ്ഥാനം രാജിവച്ച പി.വി അന്‍വര്‍ യു.ഡി.എഫില്‍ ചേക്കേറാന്‍ ശ്രമിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. പ്രതിപക്ഷ നേതാവായ വി.ഡി സതീശന്റെ നിലപാടാണ് അന്‍വറിനു വിനയായത്. ഇതോടെ മത്സരരംഗത്തിറങ്ങിയ പി.വി അന്‍വര്‍ 17000 ത്തിലധികം വോട്ട് നേടി ശക്തമായ സാന്നിധ്യം അറിയിച്ചു. ഇടതു മുന്നണിയില്‍ നിന്നാണ് തനിക്ക് ഇത്രയും വോട്ടുകള്‍ കിട്ടിയതെന്നു അന്‍വര്‍ പ്രതികരിച്ചു. പിണറായിസത്തിനു ഏറ്റ കനത്ത തിരിച്ചടിയാണ് ഇതെന്നും അന്‍വര്‍ പ്രതികരിച്ചു. എന്നാല്‍ എല്‍.ഡി.എഫ് വൃത്തങ്ങള്‍ ഇതുവരെ പ്രതികരണത്തിനു തയ്യാറായിട്ടില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page