ട്രംപിന്റെ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിനെ മുന്‍ വൈസ് പ്രസി. മൈക്ക് പെന്‍സും ഐക്യരാഷ്ട്ര സഭയിലെ മുന്‍ യുഎസ് അംബാസിഡര്‍ നിക്കിഹിലിയും പ്രശംസിച്ചു

-പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി സി: ഇറാനെതിരായ ട്രംപിന്റെ ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമറിനെ മുന്‍ യുഎസ് അംബാസിഡര്‍ നിക്ക ഹാലിയും മുന്‍ വൈസ് പ്രസിഡണ്ട് മൈക്ക് പെന്‍സും പ്രശംസിച്ചു.
ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈസ് പ്രസിഡന്റായിരുന്ന മൈക്ക് പെന്‍സും അദ്ദേഹത്തില്‍ നിന്ന് അകന്നുപോയ റിപ്പബ്ലിക്കന്‍മാരും ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ എന്ന ഇറാനെതിരായ അമേരിക്കന്‍ അക്രമത്തെ പിന്തുണച്ചു. ഐക്യരാഷ്ട്രസഭയിലെ മുന്‍ യു.എസ് അംബാസഡര്‍ നിക്കി ഹാലിയും 2024 ലെ തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ അംഗീകരിക്കാത്ത റിപ്പബ്ലിക്കന്‍ നേതാവു പോലും ഇറാനെതിരായ ട്രംപിന്റെ നടപടിയെ പ്രശംസിച്ചു. അതേസമയം മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ഗ്രൂപ്പ് ഇറാനെ ആക്രമിക്കാനുള്ള ട്രംപിന്റെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ അമേരിക്കന്‍ സേനയെ വിന്യസിക്കാനുള്ള ആഹ്വാനം ശരിയാണെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ അഭിനന്ദിക്കണമെന്നും മൈക്ക് പെന്‍സ് പറഞ്ഞു. ‘ഇറാനെ ഒരിക്കലും ഒരു ആണവായുധ രാജ്യമാവാന്‍ അനുവദിക്കില്ല. നമ്മുടെ കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ ദൃഢനിശ്ചയത്തിനും നമ്മുടെ സായുധ സേനയുടെ ധൈര്യത്തിനും പ്രൊഫഷണലിസത്തിനും നന്ദി, അമേരിക്ക, ഇസ്രയേല്‍, സ്വതന്ത്ര ലോകം എന്നിവ അതിന്റെ ഫലമായി കൂടുതല്‍ സുരക്ഷിതമാണ്. ഇറാന്‍ ഇപ്പോള്‍ പിന്മാറുകയും അമേരിക്കക്കെതിരെ പ്രതികാരം ചെയ്യാനുള്ള ചിന്ത ഉപേക്ഷിക്കുകയും വേണം. അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാകണം.
അതേ സമയം ഇസ്രായേല്‍-ഇറാന്‍ യുദ്ധം ഒഴിവാക്കാന്‍ ട്രംപിനെ ആവര്‍ത്തിച്ച് പ്രേരിപ്പിച്ച പ്രതിനിധി തോമസ് മസി സൈനിക ആക്രമണങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസ് അധികാരത്തെ മറി കടക്കുന്നത് ഭരണഘടനപരമല്ലെന്ന് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page