ഓട്ടോയിലും കാറിലും കടത്തിയ 453 ലിറ്റര്‍ മദ്യം പിടികൂടി; ഒരാള്‍ അറസ്റ്റില്‍, അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘത്തിലെ പ്രധാനിയായ അണ്ണു അരവിന്ദന്‍ രക്ഷപ്പെട്ടു

കാസര്‍കോട്: കാറിലും ഓട്ടോറിക്ഷയിലും കടത്തുകയായിരുന്ന 453 ലിറ്റര്‍ മദ്യം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. അന്തര്‍ സംസ്ഥാന മദ്യ കടത്ത് സംഘത്തിലെ പ്രധാനിയായ മഞ്ചേശ്വരം, കുഞ്ചത്തൂരിലെ അണ്ണു എന്ന അരവിന്ദാക്ഷന്‍ രക്ഷപ്പെട്ടതായും കൂഡ്‌ലു രാംദാസ് നഗറിലെ പുരുഷോത്തമന്‍ എന്നയാളെ അറസ്റ്റു ചെയ്തതായും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച രാത്രി 8 മണിയോടെ കാസര്‍കോട്, അടുക്കത്ത്ബയലില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫും സംഘവുമാണ് മദ്യവേട്ട നടത്തിയത്. സ്ഥലത്തു നിന്നു രക്ഷപ്പെട്ട അണ്ണു അരവിന്ദന്‍ സ്പിരിറ്റ് കടത്ത്, കര്‍ണ്ണാടക-ഗോവ മദ്യം കടത്തിയ കേസുകളില്‍ പ്രതിയാണെന്നു എക്‌സൈസ് അറിയിച്ചു. കേരള-കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടി കേന്ദ്രീകരിച്ചാണ് മദ്യക്കടത്ത് സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഏറെ നാളത്തെ നിരീക്ഷണത്തിനു ശേഷമാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നും എക്‌സൈസ് അറിയിപ്പില്‍ പറഞ്ഞു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. പ്രമോദ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സി. അജീഷ്, സി.ഇ.ഒമാരായ മഞ്ജുനാഥന്‍, പി. രാജേഷ്, വി.വി ഷിജിത്ത്, ടി.വി അതുല്‍ എന്നിവരും മദ്യവേട്ട നടത്തിയ എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page