സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു ട്രംപിനെ പാക്കിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്തതിന്റെ പിറ്റേന്നു ട്രംപ് ഇറാനില്‍ ബോംബിട്ടു; പാക്കിസ്ഥാന്‍ അപലപിച്ചു

ഇസ്ലാമാബാദ്: ലോക സമാധാനത്തിനുള്ള നോബല്‍ പ്രൈസിനു പാക്കിസ്ഥാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തതിന്റെ പിറ്റേന്നു ട്രംപ് ഇറാനില്‍ ബോംബിട്ടു. അമേരിക്കയുടെ ബോംബാക്രമണത്തെ പാക്കിസ്ഥാന്‍ അപലപിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ പാക്കിസ്ഥാന്‍ ഭീകരര്‍ പഹല്‍ഗാമില്‍ നടത്തിയ അക്രമത്തിനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടി അവസാനിപ്പിക്കാന്‍ അമേരിക്ക നിര്‍ണ്ണായക നയതന്ത്ര ഇടപെടല്‍ നടത്തിയെന്നവകാശപ്പെട്ടാണ് കഴിഞ്ഞ ദിവസം ലോക സമാധാനത്തിനുള്ള നോബല്‍ പ്രൈസിനു ട്രംപിനെ പാക്കിസ്ഥാന്‍ നാമനിര്‍ദ്ദേശം ചെയ്തത്. അതിനുശേഷം ഒരു ദിവസം പിന്നിട്ടപ്പോള്‍ ട്രംപ് ഇറാന്‍ ആണവകേന്ദ്രങ്ങള്‍ അക്രമിക്കുകയും പാക്കിസ്ഥാന്‍ സംഭവത്തെ അപലപിക്കുകയുമായിരുന്നു.
ഇറാനിലെ മൂന്നു പ്രധാന ആണവ നിലയങ്ങളാണ് യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും ഉപയോഗിച്ച് അമേരിക്ക ബോംബാക്രമണത്തിലൂടെ നശിപ്പിച്ചത്. ഇറാഖിനു നേരെ ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്കൊപ്പം അമേരിക്ക കൂടി ചേര്‍ന്നു സംഘര്‍ഷം വര്‍ധിപ്പിക്കുന്നതില്‍ തങ്ങള്‍ക്കു കൂടുതല്‍ ആശങ്കയുണ്ടെന്നു പാക് വിദേശ മന്ത്രാലയം ഞായറാഴ്ച പ്രസ്താവിച്ചു. അടുത്ത വര്‍ഷത്തെ ലോക സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു ശനിയാഴ്ചയാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്. അതിനു തൊട്ടു മുമ്പു മൂന്നു ദിവസം പാക്കിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെ വൈറ്റ് ഹൗസില്‍ അമേരിക്ക സല്‍ക്കരിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page