ആയുര്‍വ്വേദ മരുന്നു കടയില്‍ നിന്നു 10,000 രൂപ കവര്‍ന്നു; സിസിടിവി ചതിച്ചു; കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍

കാസര്‍കോട്: ആയുര്‍വ്വേദ മരുന്നു കടയില്‍ കവര്‍ച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മണിക്കൂറുകള്‍ക്കകം അറസ്റ്റില്‍. കര്‍ണ്ണാടക, പുത്തൂര്‍ സ്വദേശിയും മഞ്ചേശ്വരം, അംഗഡിപ്പദവിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ അഷ്റഫി(45)നെയാണ് മഞ്ചേശ്വരം എസ്.ഐ കെ.ആര്‍ ഉമേശും സംഘവും അറസ്റ്റു ചെയ്തത്.
ഹൊസങ്കടിയില്‍ ബങ്കര മഞ്ചേശ്വരത്തെ ബി.എം ജഗതി വൈദ്യരുടെ ഉടമസ്ഥതയിലുള്ള ആയുര്‍വ്വേദ മരുന്നുകടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാന്‍ എത്തിയപ്പോഴാണ് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തു കയറി നോക്കിയപ്പോള്‍ പതിനായിരം രൂപ കാണാനില്ലെന്നു വ്യക്തമായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി കടയിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷ്ടാവിന്റെ ചിത്രം കണ്ടെത്തി. പുലര്‍ച്ചെ 2.30നും മൂന്നിനും ഇടയിലായിരുന്നു കവര്‍ച്ച. ചിത്രത്തില്‍ കാണുന്ന ആളെ ഹൊസങ്കടി ടൗണിലും മറ്റും പല തവണ കണ്ടതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് അഷ്റഫ് ആണെന്നു വ്യക്തമായത്. ഇയാള്‍ക്കെതിരെ വിദ്യാനഗര്‍, കുമ്പള പൊലീസ് സ്റ്റേഷനുകളില്‍ കവര്‍ച്ചാ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page