ഇസ്രയേല്‍ ഭീകരതക്കെതിരെ പി.ഡി.പി പ്രതിഷേധം

കാസര്‍കോട്: അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേല്‍ നടത്തുന്ന അക്രമത്തെ ലോക രാജ്യങ്ങൾ അപലപിക്കണമെന്ന് പി.ഡി.പി ജന. സെക്രട്ടറി അജിത്കുമാര്‍ ആസാദ് പറഞ്ഞു.  പി.ഡി.പിയുടെ  ഇസ്രയേല്‍ ഭീകരത ക്കെതിരെനടന്ന മണ്ഡലം പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  പലസ്തീ ജനതയെ കൊന്നൊടുക്കി  ഭീകരരാഷ്ട്രം സ്ഥാപിക്കാൻ  ഇസ്രായേല്‍  അധിനിവേശം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
 മണ്ഡലം പ്രസിഡന്‍റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡന്‍റ് യൂനുസ് തളങ്കര, സെക്രട്ടറി അഷ്റഫ് ബോവിക്കാനം, സംസ്ഥാന കൗണ്‍സില്‍ അംഗം ഖാദര്‍ ആദൂര്‍,  ബഷീര്‍ ചെറൂണി,  റഫീഖ് തളങ്കര പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page