ബേക്കല്‍ ഫോര്‍ട്ടില്‍ അന്താരാഷ്ടാ യോഗാദിനം ആഘോഷിച്ചു

ബേക്കല്‍: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യുടെ ആഭിമുഖ്യത്തില്‍ ബേക്കല്‍ ഫോര്‍ട്ടില്‍ 21 നു അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു.രാവിലെ 6 മണി മുതല്‍ 8 മണി വരെ യോഗാ പരിശീലനം ഉണ്ടായിരുന്നു. സി.എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. സത്യനാരാണ ബല്ലേരി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡണ്ട് കുമാരന്‍, മെമ്പര്‍ അബ്ദുള്ള, ആര്‍ക്കിയോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സുപ്രണ്ടന്റ് വിജയകുമാര്‍ എസ് നായര്‍, ബി ആര്‍ ഡി സി ഓഫീസര്‍ ഷിജു പറമ്പത്ത്, കണ്‍സര്‍വേഷന്‍ അസിസ്റ്റന്റ് ഷാജു പി വി സംബന്ധിച്ചു.
ആധുനിക ജീവിത ശൈലി മനുഷ്യന് സമ്മാനിച്ച മാരക രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ യോഗചര്യയാണ് ഏറ്റവും ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് 11 വര്‍ഷം പൂര്‍ത്തിയാവുകയാണെന്ന് പ്രാസംഗികർ എടുത്തു പറഞ്ഞു.. യോഗ സമഗ്രമായ സുജീവിത മാര്‍ഗ്ഗമാണ്. ശ്വസനവും, ആഹരണവും, അധ്വാനവും, വിശ്രമവും, വിനോദവും, സുഷുപ്തിയും, ഏറ്റവും ശരിയായി നിര്‍വഹിക്കാന്‍ സമൂഹത്തെ പഠിപ്പിക്കുന്ന മഹത്തായ ദര്‍ശനമാണത്-അവർ ഓർമിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page