12,000 രൂപയടങ്ങിയ പഴ്സ് കളഞ്ഞുകിട്ടി; ഉടമയ്ക്ക് തിരിച്ചുനല്‍കി സ്വകാര്യ ബസ് ജീവനക്കാര്‍

കാസര്‍കോട്: കളഞ്ഞുപോയ 12,000 രൂപയടങ്ങിയ പഴ്‌സ് സ്വകാര്യബസ് ജീവനക്കാരുടെ നന്മയില്‍ ഉടമയ്ക്കു തിരികെ ലഭിച്ചു. ബസ് ഡ്രൈവര്‍ അംഗഡിമുഗറിലെ അഷ്‌റഫ്, കണ്ടക്ടര്‍ കൂടാല്‍ബുത്തുവിലെ സതീഷ് റായി എന്നിവരുടെ സത്യസന്ധതയില്‍ തമിഴ് നാട് സ്വദേശിനിയും നായ്ക്കാപ്പില്‍ താമസിക്കുന്ന സ്ത്രീയുടെ പഴ്‌സാണ് തിരിച്ചുകിട്ടിയത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കുമ്പള- ധര്‍മ്മത്തടുക്ക റൂട്ടിലോടുന്ന മഹാലക്ഷ്മി ബസില്‍ സ്ത്രീ കയറിയിരുന്നു. നായ്ക്കാപ്പില്‍ ഇറങ്ങിയപ്പോഴാണ് പഴസ് ബസില്‍ മറന്നുപോയ കാര്യം സ്ത്രീ അറിഞ്ഞത്. സര്‍വീസ് കഴിഞ്ഞതിനാല്‍ സന്ധ്യയ്ക്ക് ധര്‍മ്മത്തടുക്കയില്‍ ബസ് നിര്‍ത്തിയിട്ടിരുന്നു. ജീവനക്കാര്‍ ക്ലീന്‍ ചെയ്യുമ്പോള്‍ ബസില്‍ നിന്ന് പഴ്സ് കളഞ്ഞ്കിട്ടി. പണമടങ്ങിയ പഴ്സായതിനാല്‍ അപ്പോള്‍ തന്നെ സമൂഹമാധ്യമം വഴി ഉടമയെത്തേടി വിവരങ്ങള്‍ പങ്കുവച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പണം നഷ്ടപ്പെട്ട സ്ത്രീ കുമ്പളയിലെത്തി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള പച്ചക്കറി വ്യാപാരിയെ കണ്ട് കാര്യം പറഞ്ഞിരുന്നു. വ്യാപാരി ഉടനെ കുമ്പളയിലെ ബസ് ഏജന്റായ നാരായണനെ കാര്യം അറിയിച്ചു. അപ്പോഴാണ് ബസ് ജീവനക്കാര്‍ക്ക് പഴ്സ് കിട്ടിയിട്ടുണ്ടെന്ന വിവരം വ്യാപാരിയെ അയാള്‍ അറിയിച്ചത്. കുമ്പളയില്‍ ബസ് എത്തിപ്പോള്‍ ഡ്രൈവര്‍മാരുടെയും നാട്ടുകാരുടെയും സാന്നിധ്യത്തില്‍ പഴ്സ് ഉടമയായ സ്ത്രീക്ക് ബസ് ജീവനക്കാര്‍ കൈമാറി. ജീവനക്കാരുടെ സത്യസന്ധതയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

A Big Salute Sir.

RELATED NEWS
Scroll to top

You cannot copy content of this page