കുടുംബ വഴക്ക്; ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

മംഗളൂരു: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നവൂര്‍ ഗ്രാമത്തിലെ ബഡഗുണ്ടിയില്‍ ആണ് സംഭവം. 45 കാരി ജയന്തിയെയാണ് ഭര്‍ത്താവ് തിമ്മപ്പ രാമ മൂല്യ (52) കൊലപ്പെടുത്തിയത്. കൊലക്ക് ശേഷം തിമ്മപ്പ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ചെന്നാണ് വിവരം. ബുധനാഴ്ച രാത്രി ഇവരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ ജയന്തിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2010-ലാണ് ഇവര്‍ വിവാഹിതരായത്. വിവാഹിതരായി 15 വര്‍ഷമായെങ്കിലും ഇവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. എന്നാല്‍ ജയന്തി ഇപ്പോള്‍ ഗര്‍ഭിണിയായിരുന്നു. ജൂലായ് രണ്ടിന് പ്രസവത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page