ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സ്വാശ്രയ സ്വയം തൊഴിൽ പദ്ധതി നാലാം ഘട്ടം: തയ്യൽ മെഷീൻ വിതരണം ചെയ്തു

ചെർക്കള: ഷാർജ കെഎംസിസി -ചെങ്കള പഞ്ചായത്ത് കമ്മിറ്റി പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സാശ്രയ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി നാലാം ഘട്ട തയ്യൽ മെഷീൻ വിതരണം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ്- യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് നാലാം വാർഡ്‌ മുസ്ലിം ലീഗ് ഭാരവാഹികൾക്ക് തയ്യൽ മെഷീനുകൾ കൈമാറി. പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ജലീൽ എരുതുംകടവ് ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ബിഎംഎ ഖാദർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് നൗഷാദ് എം എം, ഷംസുദ്ദീൻ കിന്നിങ്കാൽ, നാലാം വാർഡ്‌ മുസ്ലിം ലീഗ് പ്രസിഡണ്ട് പിഡിഎ റഹ്മാൻ, ഷാർജ കെഎംസിസി നേതാവ് ജലീൽ എം കെ ബേവിഞ്ച പ്രസംഗിച്ചു. പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡന്റ് നൗഷാദ് സ്വാഗതവും സലീം സി എം നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page