മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസ്; പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ

കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പ്രതികളായ രണ്ടു പൊലീസുകാർ കസ്റ്റഡിയിൽ. ഡ്രൈവർമാരായ ഷൈജിത്തും, സനിത്തുമാണ് കസ്റ്റഡിയിൽ ഉള്ളത്. താമരശ്ശേരിയിൽ വച്ചാണ് നടക്കാവ് പൊലീസ് ഇവരെ കസ്റ്റഡയിലെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് സർവീസിൽ നിന്ന് ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥർക്ക് സെക്സ് റാക്കറ്റുമായി നേരിട്ട് ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും കണ്ടെത്തിയിരുന്നു.തുടർന്നായിരുന്നു ഇരുവരെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. അതേസമയം പ്രതികളെ ഇന്നു തന്നെ കോടതിയിൽ ഹാജരാക്കും. നടത്തിപ്പുകാരായ മൂന്നു പേർ ഉൾപ്പടെ ഒൻപത് പേരെയായിരുന്നു ഈ സെക്‌സ് റാക്കറ്റ് കേന്ദ്രത്തിലെ പരിശോധനയിൽ പിടികൂടിയത്.മലാപറമ്പിലെ സെക്സ്റാക്കറ്റ് റെയ്ഡിന് പിന്നാലെ കൂടുതൽ പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും അറസ്റ്റിലേക്ക് നീങ്ങുകയാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. പിടിയിലായ വയനാട് സ്വദേശി ബിന്ദു മുൻപും സെക്സ് റാക്കറ്റ് കേസിലെ പ്രതിയാണെന്നും 2022 ൽ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസിന്റെ പിടിയിലായിരുന്നു എന്നും പൊലീസ് അറിയിച്ചു. വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യ കേന്ദ്രം നടത്തിയതിനാണ് അന്ന് ബിന്ദു അറസ്റ്റിലായത്. വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ 9 പേരെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page