കാലവര്‍ഷം: കാസര്‍കോട് ജില്ലയില്‍ തിങ്കളാഴ്ച മൂന്നു മരണം; കൂഡ്‌ലുവില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. കൂഡ്‌ലു, ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനി(65)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെ തോട്ടരുകിലെ വള്ളിപ്പടര്‍പ്പില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കവുങ്ങിന്‍ തോട്ടത്തിലേക്ക് പോകുന്നതിനിടയിലാണ് ഭവാനിയെ ഒഴുക്കില്‍പ്പെട്ടു കാണാതായതെന്നു മകന്‍ പറഞ്ഞു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തി വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെ തെരച്ചില്‍ പുനഃരാരംഭിച്ചപ്പോഴാണ് മൃതദേഹം തോട്ടുവക്കില്‍ കുരുങ്ങിയ നിലയില്‍ കാണപ്പെട്ടത്. മക്കള്‍: കെ. നവീന്‍ കുമാര്‍, കെ. നയന. മരുമക്കള്‍: അസ്മിത, ശിവരാമ. സഹോദരങ്ങള്‍: ബാലകൃഷ്ണ നായിക്, ദിനേശ് നായിക്.
കനത്ത മഴയില്‍ തിങ്കളാഴ്ച മൂന്നു പേര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ ജീവന്‍ നഷ്ടമായത്. ബന്തിയോട് കൊക്കച്ചാലിലെ സാബിതിന്റെ മകന്‍ മുഹമ്മദ് സുല്‍ത്താന്‍ (8), പുത്തിഗെ ബാഡൂര്‍, ചേവയിലെ മുഹമ്മദിന്റെ മകള്‍ ഫാത്തിമ ഫിബ (8) എന്നിവരാണ് വെള്ളത്തില്‍ വീണു മരിച്ച മറ്റു രണ്ടു പേര്‍. സുല്‍ത്താന്റെ മൃതദേഹം തിങ്കളാഴ്ച തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്കു വിട്ടു കൊടുത്തു. ഫാത്തിമ ഫിബയുടെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page