സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് നിര്‍മ്മാണ തൊഴിലാളി മരിച്ചു; തിങ്കളാഴ്ച രാത്രി നടന്ന അപകട വിവരം അറിഞ്ഞത് ചൊവ്വാഴ്ച രാവിലെ

കാസര്‍കോട്: കനത്ത മഴയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തിങ്കളാഴ്ച രാത്രി നടന്ന അപകട വിവരം ചൊവ്വാഴ്ച രാവിലെയാണ് അറിഞ്ഞത്. ചീമേനി, പെരുമ്പട്ട, കോടോത്തു വളപ്പില്‍ ഭാസ്‌കരന്‍ എന്ന അമ്പാടിയുടെ മകന്‍ രഞ്ജിത്ത് (30) ആണ് മരിച്ചത്.
പെരുമ്പട്ട വളവിലാണ് അപകടം. സുഹൃത്തിനെ കുണ്ട്യത്തെ വീട്ടില്‍ എത്തിച്ച് വീട്ടിലേക്ക് മടങ്ങിയതായിരുന്നു രഞ്ജിത്ത്. ഇതിനിടയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ മറിയുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. റോഡില്‍ നിന്നു തെന്നിമാറിയ സ്‌കൂട്ടര്‍ തെങ്ങിന്‍ തോട്ടത്തിലേക്കാണ് വീണത്. ചൊവ്വാഴ്ച രാവിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്‌കൂട്ടര്‍ മറിഞ്ഞു കിടക്കുന്നത് കണ്ടത്. വിശദമായ പരിശോധനയില്‍ രഞ്ജിത്തിനെ കല്ലില്‍ തലയിടിച്ചു കിടക്കുന്ന നിലയിലും കാണപ്പെട്ടു.
വിവരമറിഞ്ഞ് എത്തിയവര്‍ രഞ്ജിത്തിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. തലക്ക് ആഴത്തിലേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പ്രാഥമിക സംശയം. ചീമേനി പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page