പൊട്ടിവീണ വയറില്‍ നിന്നു ഷോക്കേറ്ററ്റ് തൊഴുത്തില്‍ കെട്ടിയിരുന്ന 5 പശുക്കള്‍ ചത്തു; കറവിനു പോയ ക്ഷീരകര്‍ഷക അത്ഭുതകരമായി രക്ഷപ്പെട്ടു

തളിപ്പറമ്പ്: പൊട്ടിവീണ വയറില്‍ നിന്നു ഷോക്കേറ്റ് അഞ്ചു പശുക്കള്‍ ചത്തു. കറവിനു പോയ ക്ഷീര കര്‍ഷകയ്ക്കും ഷോക്കേറ്റു.
ചപ്പാരപ്പടവ്, കണാരംവയലിലെ ക്ഷീര കര്‍ഷകരായ ദാമോദരന്‍-ശ്യാമള ദമ്പതികളുടെ കറവയുള്ള അഞ്ചു പശുക്കളാണ് ചത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ കറവിനായി തൊഴുത്തിലേക്ക് പോയതായിരുന്നു ശ്യാമള. തൊഴുത്തിലെ ബള്‍ബിന്റെ സ്വിച്ചിടുമ്പോള്‍ ശ്യാമള ഷോക്കേറ്റു തെറിച്ചുവീണു. വിശദമായി നോക്കിയപ്പോഴാണ് തൊഴുത്തില്‍ സ്ഥിരമായി കത്തിച്ചിരുന്ന ബള്‍ബിലേക്കുള്ള വയര്‍ പൊട്ടിവീണു കിടക്കുന്നതും പശുക്കളെ ഷോക്കേറ്റു ചത്ത നിലയിലും കാണപ്പെട്ടത്. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page