മഴയില്‍ മുങ്ങി കാസര്‍കോട്, തുടര്‍ച്ചയായ മൂന്നാം ദിവസവും ജില്ലയില്‍ റെഡ് അലര്‍ട്ട്, മാലോത്ത് ദുരിതാശ്വാസ ക്യാംപ് തുറന്നു, അരയി വഴി ഗതാഗതം നിരോധിച്ചു

കാസര്‍കോട്: അതി തീവ്രമഴയില്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മൂന്നുപുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് തീരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. മാലോത്ത് വില്ലേജില്‍ പറമ്പ ഗവ. എല്‍. പി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങി. 10 കുടുംബങ്ങളില്‍ നിന്നും നിന്നും 37 ആള്‍ക്കാരെ ഇവിടേക്ക് മാറ്റിത്താമസിപ്പിച്ചു. രണ്ട് ഗര്‍ഭിണികളെയും കുട്ടികളെയും ക്യാംപിലേക്് മാറ്റി. ഉണ്ട്. മഴയില്‍ മലയോരത്ത് അനിഷ്ട സംഭവങ്ങളോ, നാശനഷ്ടങ്ങളോ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചെറുവത്തൂര്‍ പഞ്ചായത്തിലെ മയിച്ച മുനമ്പ് ഭാഗത്ത് 15 വീടുകളില്‍ വെള്ളം കയറിയതിനാല്‍ ആളുകള്‍ ബന്ധു വീടുകളിലേക്ക് മാറി. നീലേശ്വരം പൊടോതുരുത്തിയില്‍ 60 ഓളം വീടുകളില്‍ വെള്ളം കയറി. മൂന്നു വീട്ടുകാരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചു. കാഞ്ഞങ്ങാട് അരയി പുഴ കര കവിഞ്ഞതിനാല്‍ ആറങ്ങാടി- അരയി റോഡ് വഴി ഗതാഗതം മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തി വച്ചെന്ന് ഹൊസ്ദുര്‍ഗ് പൊലീസ് അറിയിച്ചു. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page