പഴയകാല ദഫ് കലാകാരനും പരിശീലകനുമായ ആലൂരിലെ ടി.എ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: പഴയകാല ദഫ് കലാകാരനും പരിശീലകനുമായ ആലൂരിലെ തൊട്ടിയില്‍ ടി.എ അബ്ദുല്‍ഖാദര്‍(73) അന്തരിച്ചു. തൊട്ടി തറവാട്ടിലെ കാരണവരും ദഫ്മുട്ട് പരിശീലകനും ഹൈദറൂസ് ജുമാ ജമാത്ത് കമ്മിറ്റി ട്രഷററുമായിരുന്നു. ആലൂര്‍ മുസ്ലിം ജമാത്ത് കമ്മിറ്റി പ്രസിഡണ്ടായും പ്രവര്‍ത്തിച്ചിരുന്നു. ആലൂര്‍ ജുമാ മസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്രസ എന്നിവയുടെ പുനര്‍ നിര്‍മ്മാണത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു. പരേതരായ തൊട്ടിയില്‍ മുഹമ്മദിന്റെയും കൊല്ലമ്പാടി ബീഫാത്തിമയുടെയും ഇളയമകനാണ്. ഭാര്യ: സുഹറ.
മക്കള്‍: മുഹമ്മദ് കുഞ്ഞി കുവൈറ്റ്, ജാഫര്‍ (അബൂദാബി), അബ്ദുല്‍ റഹ് മാന്‍, മൊയ്ദീന്‍ കുഞ്ഞി(ദുബായ്), മിസ്‌രിയ്യ, അസ്മ, ആയിഷ. മരുമക്കള്‍: റുഖിയ, ഖൈറുന്നീസ, സജ്‌ന, ആരിഫ, ഹമീദ്, ഉനൈസ്, അബ്ബാസ്. സഹോദരങ്ങള്‍: ഉമ്മാലി, ഖദീജ, പരേതരായ തൊട്ടിയില്‍ അബ്ദുല്ല, അബൂബക്കര്‍, ആയിശ, നബീസ, സൈനബി. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് ആലൂര്‍ ഹൈദറൂസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ ആലൂര്‍ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കമ്മിറ്റികള്‍ അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page