ദേശീയ ഗാനസമയത്ത് ബഹളം വെച്ചു; കുട്ടികളെ ഏത്തമിടീപ്പിച്ചു; അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. അധ്യാപിക ദരീഫയ്ക്ക്‌ക്കെതിരെയാണ് ഡിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം നടത്തിയത്. സ്‌കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികള്‍ ബഹളം വെച്ച് പുറത്തിറങ്ങിയിരുന്നു. ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചുവെന്നാണ് പരാതി. പത്തുമിനുട്ടോളം ഏത്തമിടിീക്കല്‍ തുടര്‍ന്നതോടെ സ്‌കൂള്‍ ബസുകളെല്ലാം പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ വലഞ്ഞ കുട്ടികള്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വിവാദമായതോടെ സംഭവത്തില്‍ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും മാപ്പ് ചോദിച്ചെന്നും, അതിനാല്‍ രേഖാമൂലം രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിട്ടില്ലെന്നുമാണ് പ്രധാനാധ്യാപിക പറഞ്ഞത്. വിഷയത്തില്‍ ടീച്ചറോട് വിശദീകരണം തേടിയിരുന്നുവെന്നും പ്രധാനാധ്യാപിക കൂട്ടിചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page