വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ ടെറസിൽ നിന്ന് കാൽവഴുതി വീണു പരിക്കേറ്റ മണിയങ്കാനം സ്വദേശി മരിച്ചു

കാസർകോട്: വീടിന്റെ ടെറസിനു മുകളിലെ വാട്ടർ ടാങ്ക് വൃത്തി യാക്കുന്നതിനിടെ കാൽവഴുതി വീണു പരിക്കേറ്റു ചികിത്സയിലാ യിരുന്ന യുവാവ് മരിച്ചു. മണിയങ്കാനത്തെ സി.ബി ഹംസയാണു(40) മരിച്ചത്. ഈ മാസം 8നു സഹോദരിയുടെ വീട്ടിലെ വാട്ടർ ടാങ്ക് വൃത്തിയാക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികി ത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെട്ടു. പരേതരായ സി.ബി.മുഹമ്മദിൻ്റെയും ബീ ഫാത്തിമയുടെയും മകനാണ്. മകൻ: ഐമൻ. അബ്ദു‌ൽ റഹീം, സക്കീന, സാഹിറ, സിദ്ദീ ഖ്, റഹ്‌മത്ത്, സീനത്ത് ബീവി, മൈമുന, ഉസ്മാൻ, ഫരീദ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page