ബൈക്കിടിച്ച് ഓട്ടോ മറിഞ്ഞു: റോഡിൽ തെറിച്ചു വീണ ഒരു വയസ്സുകാരൻ മരിച്ചു, അമ്മയ്ക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് ബൈക്കും ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. വിതുര സ്വദേശി ഷിജാദിന്റെയും നൗഷിമയുടെയും മകൻ ആബിസ് മിൽഹാൻ ആണ് മരിച്ചത്. കുടുംബം സഞ്ചരിച്ച ഓട്ടോ ബൈക്കുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. നൗഷിമയുടെ കൈയ്യിലിരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ നൗഷിമയുടെ തോളെല്ലിനും കാലിനും പരുക്കുണ്ട്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലാണ്.

മഴയിലും കൊട്ടിക്കയറി നിലമ്പൂരിലെ പ്രചാരണച്ചൂട്; പ്രിയങ്ക ഗാന്ധിയും പിണറായി വിജയനും യൂസഫ് പത്താനും സ്ഥാനാർഥികൾക്കായി കളത്തിലിറങ്ങി

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അവസാന ഞായറാഴ്ച പ്രമുഖരെ കളത്തിലിറക്കി പ്രചാരണം കൊഴുപ്പിച്ച് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി റോഡ് ഷോ നടത്തി. ആര്യാടൻ ഷൗക്കത്ത് കഴിവുതെളിയിച്ച വ്യക്തിയാണെന്നും ഷൗക്കത്തിനെ വിജയിപ്പിച്ചാൽ എംപി എന്ന നിലയിലുള്ള തന്റെ പ്രവർത്തനം സുഗമമാക്കുമെന്നും പ്രിയങ്ക വോട്ടർമാരോട് പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന സർക്കാർ വരണമെന്നും അതിനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും അവർ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുങ്കൽ, …

ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നു പുറത്തേക്കു ചാടി; 16 വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നു പുറത്തേക്കു ചാടിയ 16 വയസ്സുകാരൻ മരിച്ചു. ചെല്ലാനം സ്വദേശി പവൻ സുമോദാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുട്ടി ബസിൽ നിന്നു തെറിച്ചു വീണെന്നാണ് കരുതിയിരുന്നത്. എന്നാൽ ബസിൽ നിന്ന് ചാടുകയായിരുന്നുവെന്ന് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ബസിന്റെ തുറന്നു കിടന്ന റോഡിലൂടെ പുറത്തേക്ക് ചാടിയ കുട്ടി തലയുടെ പിൻഭാഗം ഇടിച്ചു വീഴുകയായിരുന്നു. ഓട്ടോമേറ്റഡ് ഡോർ അടയ്ക്കാതെ ബസ് ഓടിച്ചതിനു ഡ്രൈവർക്കെതിരെ കേസെടുത്തു. കുട്ടി എന്തിനാണ് ചാടിയതെന്ന …

യുപിഐ ഇടപാടുകൾ ഇനി സൂപ്പർ ഫാസ്റ്റ്; മാറ്റം നാളെ മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് നാളെ മുതൽ വേഗമേറും. നിലവിൽ പേയ്മെന്റ് പൂർത്തിയാക്കാനുള്ള 30 സെക്കൻഡ് 15 സെക്കൻഡായി കുറയുമെന്ന് നാഷനൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ) അറിയിച്ചു. ഒപ്പം പേയ്മെന്റുകളുടെ സ്ഥിതി വിവരങ്ങൾ പരിശോധിക്കാനും അക്കൗണ്ടുകൾ കണ്ടെത്താനുള്ള സമയം 10 സെക്കൻഡായും കുറയും. റിക്വസ്റ്റ് പേ, റെസ്പോൺസ് പേ എന്നിവയുടെ സമയം 30 സെക്കൻഡിൽ നിന്ന് 15 സെക്കൻഡായും മാറും.ക്രെഡിറ്റ്, ഡെബിറ്റ് ഇടപാടുകൾക്കു മാറ്റങ്ങൾ ബാധകമാകും. പ്രതിദിനം 50 തവണ അക്കൗണ്ട് ബാലൻസ് പരിശോധിക്കാമെന്നത് ഉൾപ്പെടെ …

അപകടമൊഴിയാതെ കാന്താര ചാപ്റ്റർ വൺ; ഋഷഭ് ഷെട്ടിയും അണിയറ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മറിഞ്ഞു

ബെംഗളൂരു: കന്നഡചിത്രം കാന്താര ചാപ്റ്റർ വണിന്റെ സെറ്റിൽ വീണ്ടും അപകടം. നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിയുൾപ്പെടെ അണിയറ പ്രവർത്തകർ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. എല്ലാവരും പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ശിവമൊഗ്ഗ ജില്ലയിലെ മസ്തികാട്ടെയിലെ മനി റിസർവോയറിലാണ് അപകടമുണ്ടായത്. ഷെട്ടിയും 30 അണിയറ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് റിസർവോയറിലെ ആഴം കുറഞ്ഞ മേഖലയിൽ മുങ്ങുകയായിരുന്നു. ആർക്കും അപകടം സംഭവിച്ചില്ലെങ്കിലും ക്യാമറ ഉൾപ്പെടെ ഉപകരണങ്ങൾ വെള്ളത്തിൽ വീണ് നശിച്ചു.പാൻ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടിയ കാന്താരയുടെ തുടർച്ചയായ കാന്താര ചാപ്റ്റർ വണിന്റെ …

ഇസ്രയേൽ- ഇറാൻ സംഘർഷം: നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചു

ടെൽ അവീവ്: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകന്റെ വിവാഹം മാറ്റിവച്ചതായി റിപ്പോർട്ട്. നെതന്യാഹുവിന്റെ മകൻ അവ്നർ നെതന്യാഹുവിന്റെയും പങ്കാളിയായ അമിത് യാർദേനിയുടെയും വിവാഹം തിങ്കളാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. ടെൽ അവീവിന് സമീപമുള്ള റോണിറ്റ്സ് ഫാം എന്ന ആഡംബര ഇവന്റ് ഹാളായിരുന്നു വിവാഹ വേദി. സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്നതിനാൽ വേദിയുടെ 100 മീറ്റർ ചുറ്റളവിൽ റോഡ് അടച്ചു. 1.5 കിലോമീറ്റർ ചുറ്റളവിൽ പൊലീസ് ഹെലികോപ്റ്ററുകൾക്കു ഒഴികെ വ്യോമാതിർത്തിയും അടച്ചു.എന്നാൽ ഇറാൻ ശക്തമായ തിരിച്ചടി …

കോയിപ്പാടി കടപ്പുറത്ത് ബാരല്‍ ഒഴുകിയെത്തി, തകര്‍ന്ന കപ്പലില്‍ നിന്ന് എത്തിയതെന്ന് സംശയം

കാസര്‍കോട്: കുമ്പള കോയിപ്പാടിയില്‍ ബാരല്‍ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ കോയിപ്പാടി കടപ്പുറത്തിന് സമീപം പുഴയിലാണ് ബാരല്‍ മല്‍സ്യത്തൊഴിലാളിയായ സയ്യിദ് കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് കോസ്റ്റല്‍ പൊലീസും കുമ്പള പൊലീസും സ്ഥലത്തെത്തി. ബാരല്‍ പരിശോധിച്ചു. പുറംകടലില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് ഒഴുകിയെത്തിയതാകാമെന്ന സംശയമുണ്ട്. നൈട്രിക് ആസിഡ് ആണ് ബാരലിലുള്ളതെന്നാണ് പ്രാഥമിക നിഗമനം. തുറമുഖ വകുപ്പ് അധികൃതരെ പൊലീസ് വിവരമറിയിച്ചിട്ടുണ്ട്. ബാരലിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. മംഗളൂരുവില്‍ നിന്ന് തുറമുഖ വകുപ്പ് അധികൃതര്‍ എത്തി …

ഇടപാടുകാർക്കായി 3 ട്രോളികളിൽ കഞ്ചാവുമായി പ്ലാറ്റ്‌ഫോമില്‍ കാത്തിരിപ്പ്; റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി 2 ബംഗാൾ സ്വദേശിനികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോ കഞ്ചാവുമായി 2 സ്ത്രീകളെ പൊലീസ് പിടികൂടി. ബംഗാൾ മുർഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂൺ എന്നിവരാണ് പിടിയിലായത്. 3 ട്രോളി ബാഗുകളിലായാണ് ഇവർ കഞ്ചാവ് എറണാകുളത്ത് എത്തിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബെംഗളൂരുവിൽ നിന്നുള്ള ഐലൻഡ് എക്സ്പ്രസിലാണ് ഇവർ കൊച്ചിയിലെത്തിയത്. കഞ്ചാവ് വാങ്ങുന്നവരെ പ്ലാറ്റ്ഫോമിൽ കാത്തിരിക്കവെയാണ് പിടിയിലായത്. ആർപിഎഫ്, ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ഡാൻസാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കാസര്‍കോട്: ജൂണ്‍ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍, കാസര്‍കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍, ജില്ലയിലെ കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, (സ്‌പെഷ്യല്‍ ക്ലാസുകള്‍ ഉള്‍പ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജൂണ്‍ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

സാമ്പത്തിക തര്‍ക്കം; അയല്‍വാസിയായ 48 കാരിയെ യുവാവ് കൊന്ന് കുഴിച്ചുമൂടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ 48കാരിയെ അയല്‍വാസി കൊന്ന് കുഴിച്ചുമൂടി. വെള്ളറട പനച്ചമൂട്ടില്‍പ്രിയംവദയാണ് കൊല്ലപ്പെട്ടത്. അയല്‍വാസി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സഹായിച്ചുവെന്ന് പറയുന്ന സഹോദരന്‍ നെയ്യാറ്റിന്‍കര സ്വദേശി സന്തോഷും കസ്റ്റഡിയിലാണ്. ഇക്കഴിഞ്ഞ 12നാണ് കൊല നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയം പ്രിയംവദയെ വീട്ടില്‍ കയറി മര്‍ദിച്ചു. പിന്നീട് ബോധരഹിതയായപ്പോള്‍ തൊട്ടുടുത്തുള്ള മറ്റൊരു വീട്ടില്‍ കൊണ്ടിട്ടു. ബോധംവീണപ്പോള്‍ കഴുത്തു ഞെരിച്ച് കട്ടിലടിയില്‍ വെച്ചു. രാത്രി വീട്ടിനോട് ചേര്‍ന്ന് കുഴിയെടുത്ത് പാറമണല്‍ കൊണ്ട് മൂടിയെന്നാണ് വിനോദിന്റെ മൊഴി. സാമ്പത്തിക തര്‍ക്കമാണ് …

ലൈംഗിക ബന്ധം ഇഷ്ടമല്ല; നിര്‍ബന്ധിച്ച ഭര്‍ത്താവിനെ നവവധു കോടാലികൊണ്ട് വെട്ടിക്കൊന്നു

മുംബൈ: 54-കാരനായ ഭര്‍ത്താവിനെ ഇരുപത്തിയേഴുകാരിയായ യുവതി വെട്ടിക്കൊലപ്പെടുത്തി . മുംബൈയിലെ സാംഗ്ലിയിലാണ് സംഭവം. രാധിക ബാലകൃഷ്ണ ഇംഗിള്‍ എന്ന യുവതിയാണ് ഭര്‍ത്താവ് അനില്‍ തനാജി ലോഖാണ്ഡെ എന്നയാളെ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഒരുമാസം മുമ്പാണ് ഇവര്‍ തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍ത്താവുമായി ലൈംഗിക ബന്ധം പുലര്‍ത്താന്‍ താല്‍പ്പര്യമില്ലായിരുന്നെന്നും തന്റെ അഭിപ്രായം മാനിക്കാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ മൊഴിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിനു പിന്നാലെ യുവതി തന്നെയാണ് വിവരം ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ …

വടക്കന്‍ ജില്ലകളില്‍ അതിതീവ്രമഴ; കാസര്‍കോട് അടക്കം 4 ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ അതി തീവ്രമഴ തുടരുന്നു. വടക്കന്‍ ജില്ലകളില്‍ നാളെയും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം …

മീനുകളെ കൊല്ലുമ്പോള്‍ അവയ്ക്ക് 20 മിനുട്ട് വരെ കഠിനവേദനയുണ്ടാകും; പഠനം

റെയിന്‍ബോ ട്രൗട്ട് പോലുള്ള മത്സ്യങ്ങളെ കൊല്ലുമ്പോള്‍ അവയ്ക്ക് രണ്ട് മുതല്‍ 20 മിനിറ്റ് വരെ കഠിനമായ വേദന അനുഭവപ്പെടുമെന്ന് പുതിയ പഠനം. സയന്റിഫിക് റിപ്പോര്‍ട്ടേഴ്‌സിന്റെ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മത്സ്യങ്ങളെ അറുക്കുന്നതിനുള്ള ഒരു സാധാരണ രീതിയായ എയര്‍ എസ്ഫിക്സിയേഷന്‍ ഉപയോഗിച്ച് മത്സ്യങ്ങളെ കൊല്ലുന്നത് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ റെയിന്‍ബോ ട്രൗട്ടിനെ കൊല്ലുമ്പോള്‍ ശരാശരി 10 മിനിറ്റോളം മിതമായതോ, തീവ്രമായതോ ആയ വേദന അനുഭവപ്പെടുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.മത്സ്യത്തെ പിടിച്ച് ഐസില്‍ ഇടുന്നത് മത്സ്യത്തിന് …

വീട്ടിനകത്ത് ദമ്പതികള്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്തി ഭാര്യ തൂങ്ങി മരിച്ചതായി സംശയം

തിരുവനന്തപുരം: ദമ്പതികളെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരമനയിലെ സതീഷ്, ഭാര്യ ബിന്ദു എന്നിവരാണ് മരിച്ചത്്. സതീഷിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും ബിന്ദുവിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഭര്‍ത്താവിനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഭാര്യ തൂങ്ങി മരിച്ചതായിരിക്കുമെന്നാണ് പൊലീസിന്റെ സംശയം. സതീഷിനും കുടുംബത്തിനും കോടികളുടെ കട ബാധ്യത ഉണ്ടായിരുന്നുവെന്നു സഹോദരന്‍ ശിവന്‍കുട്ടി പറഞ്ഞു.വായ്പ തിരിച്ചടക്കാനാകാത്തതിനെ തുടര്‍ന്ന് മൂന്നു തവണ ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്യാന്‍ എത്തിയിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക ബാധ്യതയാണ് ബിന്ദുവിനെ കടുംകൈക്കു പ്രേരിപ്പിച്ചതെന്നു …

പള്ളിക്കരയില്‍ തുരുത്തി സ്വദേശിനിയായ 25 കാരി ട്രെയിന്‍ തട്ടി മരിച്ചു

കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ 25 കാരി ട്രെയിന്‍ തട്ടി മരിച്ചു. ചെറുവത്തുര്‍ തുരുത്തി ആലിനപ്പുറം സ്വദേശി വാഴവളപ്പില്‍ കൃഷ്ണന്റെ മകള്‍ കീര്‍ത്തനയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പള്ളിക്കര സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപത്തുള്ള പാളത്തിലാണ് സംഭവം. മലബാര്‍ എക്‌സ്പ്രസിന് മുന്നില്‍ ചാടുകയായിരുന്നു. സംഭവം കണ്ട ഒരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നീലേശ്വരം പൊലീസെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാതാവ് പ്രിയ. സഹോദരിമാര്‍: ഐശ്വര്യ, ശ്രേയ.

വളര്‍ത്തുനായയുമായി വീട്ടില്‍ കയറി അതിക്രമം; മുട്ടം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: വളര്‍ത്തുനായയുമായി വീട്ടില്‍ കയറി അതിക്രമം കാണിച്ചുവെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. മുട്ടം ബേരികെയിലെ സച്ചി (30)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. 40കാരിയുടെ പരാതി പ്രകാരമാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ സച്ചിനെതിരെ രണ്ടു വധശ്രമക്കേസ് ഉള്‍പ്പെടെ നാലു കേസുകള്‍ ഉള്ളതായി കുമ്പള പൊലീസ് അറിയിച്ചു.

കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍ പുഴകള്‍ കരകവിഞ്ഞു; കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ കരവിഞ്ഞതിനാല്‍ കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുഴകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും പുഴകളില്‍ ഇറങ്ങാനോ, മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ജില്ലയിലെങ്ങും കനത്ത മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയിലായി. ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബേളൂര്‍ വില്ലേജില്‍ ഒടയഞ്ചാല്‍ വളവില്‍ വീട്ടില്‍ മനോജ് എന്നയാളുടെ …

ദേശീയ ഗാനസമയത്ത് ബഹളം വെച്ചു; കുട്ടികളെ ഏത്തമിടീപ്പിച്ചു; അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളെ ഏത്തമിടീച്ച സംഭവത്തില്‍ അധ്യാപികയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. അധ്യാപിക ദരീഫയ്ക്ക്‌ക്കെതിരെയാണ് ഡിഇഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരമായിരുന്നു അന്വേഷണം നടത്തിയത്. സ്‌കൂളിലെ ദേശീയ ഗാനസമയത്ത് കുട്ടികള്‍ ബഹളം വെച്ച് പുറത്തിറങ്ങിയിരുന്നു. ഇവരെ പൂട്ടിയിട്ട് ഏത്തമീടിപ്പിച്ചുവെന്നാണ് പരാതി. പത്തുമിനുട്ടോളം ഏത്തമിടിീക്കല്‍ തുടര്‍ന്നതോടെ സ്‌കൂള്‍ ബസുകളെല്ലാം പോയിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകാന്‍ കഴിയാതെ വലഞ്ഞ കുട്ടികള്‍ രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വിവാദമായതോടെ സംഭവത്തില്‍ ടീച്ചര്‍ കുട്ടികളോടും രക്ഷകര്‍ത്താക്കളും …