കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍ പുഴകള്‍ കരകവിഞ്ഞു; കരയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

കാസര്‍കോട്: കനത്ത മഴയെ തുടര്‍ന്ന് പുഴകള്‍ കരവിഞ്ഞതിനാല്‍ കാര്യങ്കോട്, നീലേശ്വരം, മൊഗ്രാല്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പുഴകളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും പുഴകളില്‍ ഇറങ്ങാനോ, മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ജലസേചന വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ജില്ലയിലെങ്ങും കനത്ത മഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനിടയിലായി. ജില്ലയില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ബേളൂര്‍ വില്ലേജില്‍ ഒടയഞ്ചാല്‍ വളവില്‍ വീട്ടില്‍ മനോജ് എന്നയാളുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. ആളപായമില്ല. വീട് വാസയോഗ്യമല്ലാതായതിനാല്‍ താമസക്കാരായ 5 പേരെ സമീപമുള്ള ബന്ധു വീട്ടിലേക്കു മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page