ആസിഡ് കുടിച്ച ഓട്ടോ ഡ്രൈവറുടെ നില അതീവ ഗുരുതരം; യുവാവിനെതിരെ പോക്‌സോ കേസെടുത്തു

കാസര്‍കോട്: പ്രണയനൈരാശ്യത്തെ തുടര്‍ന്നാണെന്നു പറയുന്നു, ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് അത്യാസന്ന നിലയില്‍. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 22 കാരനാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ ഇരുവൃക്കകളും തകരാറിലായതായി ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. പ്രണയനൈരാശ്യത്തെത്തുടര്‍ന്ന് ആസിഡ് കുടിച്ച യുവാവ് ഒരു വീട്ടില്‍ എത്തുകയും ഛര്‍ദ്ദിക്കുകയും ചെയ്തതായി പറയുന്നു. പ്രസ്തുത വീട്ടുകാര്‍ യുവാവിന്റെ വീട്ടുകാരെ വിവരം അറിയിച്ചു. ബന്ധുക്കളെത്തി യുവാവിനെ ആദ്യം ബന്തടുക്കയിലെ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേ സമയം 17 വയസ്സുള്ള പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ കഴിയുന്ന യുവാവിനെതിരെ ആദൂര്‍ പൊലീസ് പോക്‌സോ കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page