വിമാനദുരന്തം: രഞ്ജിതയെ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: അഹമ്മദാബാദ് വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ട പത്തനംതിട്ട സ്വദേശിനി രഞ്ജിതയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാറെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് സ്വദേശിയായ പവിത്രനെയാണ് വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പവിത്രനെതിരെ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് സൂചന. വ്യാഴാഴ്ച രാത്രിയാണ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിട്ടത്. ഇതു വ്യാപകമായ പ്രതിഷേധത്തിനു ഇടയാക്കിയതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ പവിത്രനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് ഹൊസ്ദുര്‍ഗ് യൂണിയന്‍ പ്രസിഡണ്ട് പ്രഭാകരന്‍ കരിച്ചേരിയാണ് പൊലീസില്‍ പരാതി നല്‍കിയത്.
വെള്ളിയാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസില്‍ നടന്ന ഔദ്യോഗിക യോഗത്തില്‍ പവിത്രന്‍ പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് സസ്‌പെന്‍ഷന്‍ നടപടി ഉണ്ടായത്. ഇതിനിടയില്‍ പൊലീസും സ്ഥലത്തെത്തി ഹാളിനു പുറത്തു കാത്തുനില്‍ക്കുകയായിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെ പവിത്രനെ കസ്റ്റഡിയില്‍ എടുത്തത്. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയതിനു അച്ചടക്ക നടപടി നേരിട്ട പവിത്രന്‍ ഒരു മാസം മുമ്പാണ് സര്‍വ്വീസില്‍ തിരിച്ചെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page