സമാന്തര ലോട്ടറിക്കാരെ വിടാതെ പിന്തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ്; മൂന്നു കേസുകളില്‍ പ്രതിയായ യുവാവ് പടന്നക്കാട്ട് അറസ്റ്റില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും സജീവമായ സമാന്തര ലോട്ടറിക്കെതിരെ നടപടി കര്‍ശനമാക്കി ഹൊസ്ദുര്‍ഗ് പൊലീസ്. പടന്നക്കാട്ട് നടത്തിയ റെയ്ഡില്‍ അനധികൃത ലോട്ടറി നടത്തിയതിനു മൂന്നു കേസുകളില്‍ പ്രതിയായ യുവാവിനെ അറസ്റ്റു ചെയ്തു. പടന്നക്കാട് ഒഴിഞ്ഞ വളപ്പിലെ ഷിജു (37)വിനെയാണ് എസ്.ഐമാരായ വരുണ്‍, ജിതിന്‍, അബൂബക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. പൊലീസ് സംഘത്തില്‍ ഹൊസ്ദുര്‍ഗ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ സ്‌ക്വാഡ് അംഗങ്ങളായ ജ്യോതിഷ്, വിജേഷ്, വിപിന്‍, രഞ്ജിത്ത്, ജയേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയില്‍ നിന്നു മൂന്നു അക്കങ്ങള്‍ എഴുതിയ തുണ്ടു കടലാസുകളും രണ്ടു മൊബൈല്‍ ഫോണുകളും 4,880 രൂപയും പിടികൂടിയതായി പൊലീസ് പറഞ്ഞു. ഷിജുവിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മാത്രം മൂന്നു അനധികൃത ലോട്ടറി കേസുകള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഒന്നിലധികം അനധികൃത ലോട്ടറി കേസുകളില്‍ പ്രതിയായാല്‍ അത്തരക്കാരെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും നല്ല നടപ്പിനു കേസെടുക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page