കോളിയടുക്കം, അണിഞ്ഞ സ്വദേശി ബംഗ്ളൂരുവിൽ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് ആഴ്ചകൾക്കു മുമ്പ് ഗൾഫിലെ ജോലി രാജിവച്ചു നാട്ടിൽ എത്തിയ യുവാവ്

കാസർകോട്: ആഴ്ചകൾക്ക് മുമ്പ് ഗൾഫിലെ ജോലി രാജി വച്ച് നാട്ടിലെത്തിയ യുവാവിനെ ബംഗളുരുവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കോളിയടുക്കം, അണിഞ്ഞയിലെ പരേതരായ ചന്തൂട്ടി മണിയാണി – കാവേരി ദമ്പതികളുടെ മകൻ കാപ്പുംകയം ഉണ്ണികൃഷ്ണൻ (37) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ ബംഗളൂരുവിലെ ഫ്ലാറ്റിലാണ് യുവാവ് തൂങ്ങിമരിച്ചത്. ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഭാര്യ അഞ്ജു നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് പുലർച്ചെ ഫ്ലാറ്റിൽ എത്തിയപ്പോഴാണ് ഭർത്താവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ബംഗ്ളൂരുവിലേയ്ക്ക് പോയിട്ടുണ്ട്. ഗൾഫിലായിരുന്ന ഉണ്ണികൃഷ്ണൻ മൂന്നാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മെയ് 25 ന് ആണ് ഉണ്ണികൃഷ്ണൻ ബംഗളൂരുവിലേയ്ക്ക് പോയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഒന്നര വർഷം മുമ്പാണ് ഉണ്ണികൃഷ്ണനും ഇടുക്കി സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം നടന്നത്. സഹോദരങ്ങൾ: നാരായണൻ, പ്രശാന്തൻ, അംബിക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page