കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈയില്‍ കാഞ്ഞങ്ങാട്ട്; സ്വാഗതസംഘം രൂപീകരിച്ചു

കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈയില്‍ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്നില്‍ നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സി.കെ. നാരായണ പണിക്കര്‍ ജനാര്‍ദ്ദനന്‍ കുന്നരുവത്ത്, ചോയ്യമ്പു പണിക്കര്‍, ദാമോദരപ്പണിക്കര്‍ കാഞ്ഞങ്ങാട്, കൊട്ടന്‍ കുഞ്ഞി അടോട്ട്, വി. ഗോപാലകൃഷ്ണ പണിക്കര്‍, വസന്തന്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി ഡോ. സി.കെ. നാരായണ പണിക്കര്‍ (ചെയര്‍.), വി. ഗോപാലകൃഷ്ണ പണിക്കര്‍ (ജന. സെക്ര.), ടി.വി. ശ്രീധരന്‍ ചാമുണ്ഡിക്കുന്ന് (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു. കൊട്ടന്‍ കുഞ്ഞി അടോട്ട്, ജനാര്‍ദ്ദനന്‍ കുന്നരുവത്ത് എന്നിവരെ വര്‍ക്കിംഗ് ചെയര്‍മാന്‍മാരായും കുഞ്ഞിക്കണ്ണന്‍ കയ്യൂര്‍, സന്തോഷ് പാലായി, അനീഷ് ദീപം എന്നിവരെ വൈസ് ചെയര്‍മാന്മാരായും തിരഞ്ഞെടുത്തു. ശ്രീധരന്‍ ചാലക്കാട്, വസന്തകുമാര്‍ കാട്ടുകുളങ്ങര, ടി.കെ. ദിനേശന്‍ ചാമുണ്ഡിക്കുന്ന് എന്നിവര്‍ കണ്‍വീനര്‍മാരാണ്. കോഡിനേറ്ററായി എന്‍. കൃഷ്ണന്‍ വെള്ളൂരിനെ തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയുമുണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page