പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ആളില്ല; കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം വൈകി

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട നടപടികള്‍ വൈകുന്നതായി പരാതി. ഡോക്ടര്‍ ഇല്ലാത്തതിനാല്‍ ഞായറാഴ്ച മൂന്നു മൃതദേഹങ്ങളുടെ പോസ്റ്റുമോര്‍ട്ടം വൈകി. ഒടുവില്‍ അനസ്‌തേഷ്യാ വിദഗ്ധനെത്തിയാണ് ഉച്ചയ്ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. രണ്ടു ഫൊറന്‍സിക് സര്‍ജന്‍ന്മാരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഒരാള്‍ സ്ഥലം മാറിപ്പോയിരുന്നു. മറ്റൊരാള്‍ ഇന്ന് അവധിയിലായതിനാലണ് പ്രതിസന്ധിയുണ്ടായത്. തുടര്‍ന്ന് മരണപ്പെട്ടവരുടെ ബന്ധുക്കള്‍ ബഹളം വച്ചതോടെ അനസ്‌തേഷ്യാ വിദഗ്ധനെ എത്തിക്കുകയായിരുന്നു. മൃതദേഹം എത്തിച്ചാല്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫ്രീസറിലേക്ക് മാറ്റുന്നതെന്നും ആശുപത്രിയിലെത്തിയവര്‍ ആരോപിച്ചു. സാധാരണ നിലയില്‍ അഞ്ച് ഡോക്ടര്‍മാരാണ് ആശുപത്രിയില്‍ ഉണ്ടാകുക. നിലവില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ആശുപത്രിയില്‍ ഉള്ളതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംസ്ഥാനത്ത് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്തുന്ന ആശുപത്രികളിലൊന്നായ കാസര്‍കോടിനാണ് ഈ ദുര്‍ഗതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page