തളങ്കരയില്‍ തീപിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: തളങ്കരയില്‍ തീ പിടിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. കാസര്‍കോട് തളങ്കര പടിഞ്ഞാറ് സ്വദേശി സാറയുടെ ഓട് മേഞ്ഞ വീടാണ് വീട്ടുകാര്‍ നോക്കി നില്‍ക്കെ കത്തിയമര്‍ന്നത്. ബലി പെരുന്നാള്‍ ദിനത്തില്‍ രാത്രിയിലാണ് സംഭവം നടന്നത്. രാത്രി പത്തുമണിയോടെയാണ് വീടിന്റെ അടുക്കള ഭാഗത്തുനിന്നും തീയും പുകയും ഉയര്‍ന്നത്. വീടിനുള്ളില്‍ ഏഴോളം കുടുംബാംഗളുണ്ടായിരുന്നു. വലിയതോതില്‍ തീപിടിച്ചതോടെ വീട്ടുകാര്‍ ഇറങ്ങിയോടുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തേയ്ക്ക് കുതിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി. സുകുവിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് വാഹനം എത്തി നാലു മണിക്കൂര്‍ ശ്രമഫലമായാണ് തീപൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. തീപിടിച്ച വീട്ടിലേക്ക് ഫയര്‍ഫോഴ്‌സിന്റെ വാഹനം കടന്നുപോകാന്‍ ബുദ്ധിമുട്ട് ആയതിനാല്‍ തീയണക്കല്‍ വളരെ ദുഷ്‌കരമായി. തീപിടിത്തത്തില്‍ വീട്ടിലെ രേഖകള്‍, എസി, ഇന്‍ വേര്‍ട്ടര്‍, ഫ്രിഡ്ജ്, ടിവി, വാഷിംഗ് മെഷീന്‍, തുണിത്തരങ്ങള്‍, വീട്ടു ഉപകരണങ്ങള്‍ എല്ലാം പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഉദ്ദേശം 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് അനുമാനിക്കുന്നു. സേനാഗംങ്ങളായ എം.രമേശ, ഒ.കെ പ്രജിത്ത്, എസ് അരുണ്‍കുമാര്‍, വി.എസ്. ഗോകുല്‍കൃഷ്ണന്‍, ജിത്തു തോമസ്, എം.എ.വൈശാഖ്, കെ.സതീഷ്, ഹോംഗാര്‍ഡുമാരായ കെ.വി.ശ്രീജിത്ത്, ടിവി പ്രവീണ്‍, ടിവി ഷൈലേഷ് എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. നാട്ടുകാരും തീയണക്കാന്‍ എത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page