ഇന്നു മുതല്‍ ഈ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല; ഫോണുകള്‍ ഇവയാണ്

ന്യൂഡല്‍ഹി: ചില ഫോണുകളില്‍ ജൂണ്‍ ഒന്നു മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. അപ്ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് മെറ്റ പഴയ സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഒഴിവാക്കുന്നത്. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ഫോണുകളുടെയും ചില വേര്‍ഷനുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഒഎസ് അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍, ആന്‍ഡ്രോയ്ഡ് 5 അല്ലെങ്കില്‍ പഴയ വേര്‍ഷനുകള്‍ എന്നിവയിലാണ് വാട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ചില പഴയ മോഡല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നായിരുന്നു നേരത്തെ അറിയിച്ചത്. മേയ് അവസാനം മുതല്‍ നിയമം നടപ്പാക്കുമെന്നാണ് ആദ്യം മെറ്റ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയം കൂടി കമ്പനി അനുവദിക്കുകയായിരുന്നു. ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്ഇ (ഫസ്റ്റ് ജനറേഷന്‍), സാംസങ് ഗാലക്‌സി എസ് 4, സാംസങ് ഗാലക്സി നോട്ട് 3, സോണി എക്‌സ്പീരിയ, എല്‍.ജി ജി2, വാവെയ് അസെന്‍ഡ് പി6, മോട്ടോ ജി (ഫസ്റ്റ് ജനറേഷന്‍), മോട്ടോറോള റേസര്‍ എച്ച്ഡി, മോട്ടോ ഇ (2014). എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്ന മോഡലുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page